| Saturday, 30th November 2013, 2:48 am

തിര യാഥാര്‍ത്ഥ്യങ്ങളുടെ കഥ: വിനീത് ശ്രീനിവാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തന്റെ പുതിയ സിനിമ തിര യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എടുത്തതെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍.

ബലാല്‍സംഗം ചെയ്യപ്പെട്ട് യുവതിയോട് പോലീസുകാരന്‍ മോശമായി പെരുമാറുന്ന സീന്‍ മുതല്‍ സഹോദരിയെ സഹോദരന്റെ കണ്‍മുന്നില്‍ വച്ച് തട്ടിക്കൊണ്ട് പോകുന്നത് വരെ യഥാര്‍ത്ഥ സംഭവങ്ങളാണ്.

തിരയെടുക്കുന്നതിന് മുമ്പ് ഒരുപാട് ഹോം വര്‍ക്ക് നടത്തിയെന്നും വിനീത് പറയുന്നു. അല്‍പം ഗൗരവമായി ഈ വിഷയം കൈകാര്യം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.

അതിനായി നിരവധി ആളുകളെ കണ്ടു. മാധ്യമ പ്രവര്‍ത്തകരേയും സാമൂഹ്യ പ്രവര്‍ത്തകരേയും കണ്ടു. തിരക്കഥാകൃത്തായ രാകേഷ് പല സംഭവങ്ങളുടേയും വിശദാംശങ്ങള്‍ ശേഖരിച്ച് നോട്ടുകള്‍ ഉണ്ടാക്കി.

തിരയുടെ വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്നും തിരയുടെ രണ്ടാം ഭാഗത്തിന്റേയും മൂന്നാം ഭാഗത്തിന്റേയും അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും വിനീത് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more