തിരശ്ശീലയിലെ തിരയിളക്കം
D-Review
തിരശ്ശീലയിലെ തിരയിളക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th November 2013, 8:44 pm

കേരളത്തില്‍നിന്ന് ധാരാളം പെണ്‍കുട്ടികള്‍ മറു സംസ്ഥാനങ്ങളില്‍ പഠിക്കുകയും തൊഴില്‍ തേടുകയും ചെയ്യുന്ന ഈ കാലത്ത്, അവരില്‍ പലരും പീഡനത്തിനും ചൂഷണത്തിനും ഇരയായെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന ഈ കാലത്താണ് വിനീത് തിരയൊരുക്കുന്നത്.


lineമാറ്റിനി / കെ.കെ രാഗിണി line

SATR-RATING

സിനിമ: തിര
സംവിധാനം: വിനീത് ശ്രീനിവാസന്‍
തിരക്കഥ: രാകേഷ് മാന്തൊടി, വിനീത് ശ്രീനിവാസന്‍
കഥ: രാകേഷ് മാന്തൊടി
അഭിനേതാക്കള്‍: ശോഭന, ധ്യാന്‍ ശ്രീനിവാസന്‍, ദീപക് പറമ്പോല്‍
സംഗീതം: ഷാന്‍ റഹ്മാന്‍
ഛായാഗ്രഹണം: ജോമോന്‍ ടി ജോണ്‍
നിര്‍മാണം: മനോജ് മേനോന്‍
റീലീസിങ് ഡേറ്റ്: നവംബര്‍ 14, 2013

[]ആമുഖമായി പറയട്ടെ, ഈ സിനിമ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കണം. കാരണം, ഒരു ബ്രഹ്മാണ്ഡ കഥയോ, സൂപ്പര്‍ താരങ്ങളോ, അത്യന്തം വിസ്മയകരാമയ കഥാ സന്ദര്‍ഭങ്ങളോ ഇല്ലെങ്കിലും രണ്ട് മണിക്കൂര്‍ സീറ്റില്‍ നിന്ന് അനങ്ങാന്‍ വിടാതെ ചടുലമായ സംവിധാനത്തിലൂടെയും ആഖ്യാന മികവിലൂടെയും നിങ്ങളെ പിടിച്ചിരുത്തും വിനീത് ശ്രീനിവാസന്റെ മൂന്നാമത്തെ സിനിമയായ “തിര”.

“മലര്‍വാടി ആര്‍ട്ട്‌സ് ക്‌ളബ്ബ്” എന്ന വായനശാലാ നാടകത്തില്‍നിന്നും “തട്ടത്തിന്‍ മറയത്ത്” എന്ന പൈങ്കിളി ആല്‍ബത്തില്‍ നിന്നും വിനീത് ശ്രീനിവാസന്‍ എന്ന “പയ്യന്‍സ്” പ്രായപൂര്‍ത്തിയായ ഒരു സംവിധായകനായി വളര്‍ന്നതായി “തിര” തിരശ്ശീലയില്‍ പ്രഖ്യാപിക്കുന്നു.

പൂര്‍ണമായും കേരളത്തിന് പുറത്ത് ചിത്രീകരിച്ചിരിക്കുന്ന, സംഭവിക്കുന്നതായി അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമ പ്രമേയപരമായി പുതുമയുള്ളതാണ് എന്ന് അവകാശപ്പെടാനാവില്ല.

2007 ല്‍ മാര്‍കോ ക്രൂസ് പെയിന്റ്‌നര്‍ സംവിധാനം ചെയ്ത “ട്രേഡ്” എന്ന അമേരിക്കന്‍ സിനിമയോടും 2009 ല്‍ പിയറി മോറല്‍ സംവിധാനം ചെയ്ത “ടേക്കണ്‍” എന്ന ഫ്രഞ്ച് ചിത്രത്തോടും “മഹാനദി” എന്ന കമല്‍ഹാസന്‍ സിനിമയുമായും “രുദ്രാക്ഷം”, “കല്‍ക്കട്ട ന്യൂസ്” എന്നീ മലയാള ദുരന്തങ്ങളുമായും തിരയ്ക്ക് പ്രമേയപരമായ സാദൃശ്യമുണ്ട്.

1983ല്‍ പി.എ ബക്കര്‍ സംവിധാനം ചെയ്ത “ചാരം” എന്ന ചിത്രവും മറ്റൊരു തലത്തില്‍ പങ്കുവെച്ചത് ഇതേ പ്രമേയമാണ്. ഹ്യുമണ്‍ ട്രാഫിക്കിംഗ് അഥവാ മനുഷ്യക്കടത്ത്.

പക്ഷേ, പ്രമേയത്തിന്റെ പുതുമയില്ലായ്മയെ ഈ ചിത്രം അപ്രസക്തമാക്കുന്നത് സമകാലിക സാഹചര്യത്തില്‍ ഉന്നതന്മാരുടെ ഒത്താശകളോടെ നടന്നുകൊണ്ടിരിക്കുന്ന ഒരു വലിയ ദുരന്തത്തെ അതിമാനുഷതകളില്ലാതെ അവതരിപ്പിച്ചതിലൂടെയാണ്.

അതുകൊണ്ടുതന്നെ പഴയ ഒരു പ്രമേയം ഏറ്റവും ധീരമായി പറയുന്നതിലൂടെയാണ് വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകന്‍ മലയാളത്തിലെ നവസിനിമക്കാര്‍ക്കിടയില്‍ മുന്‍നിരയില്‍ തന്നെ കസേര വലിച്ചിട്ട് ഇരിക്കുകയാണ്.

കഞ്ചാവടിച്ച് ലഹരിയില്‍ പുകഞ്ഞിരിക്കുമ്പോള്‍ തലയ്ക്കകത്ത് ഉദിക്കുന്ന പുകവളയങ്ങളില്‍ മലയാള സിനിമ ചുറ്റിത്തിരിയാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. സിനിമയെന്നത് തെറിപറയാനും കോപ്രായങ്ങള്‍ കാട്ടാനും മലമെറിയാനുമുള്ള വഴിയായി മാറുന്നതിനിടയിലാണ് മനുഷ്യക്കടത്ത് പോലെയൊരു വിഷയവുമായി വിനീത് ശ്രീനിവാസന്‍ എന്ന 29കാരന്‍ വേറിട്ട് നില്‍ക്കുന്നത്.

എണ്‍പതുകളില്‍ കേരളത്തില്‍ നിന്നുപോലും പെണ്‍കുട്ടികള്‍ ചതിയില്‍ പെട്ട് ബോംബെയിലെ ചുവന്ന തെരുവുകളില്‍ വില്‍ക്കപ്പെടുന്ന സാമൂഹിക സാഹചര്യത്തിലാണ് ബക്കര്‍ “ചാരം” എന്ന ചിത്രവുമായി പ്രത്യക്ഷപ്പെട്ടത്.

കേരളത്തില്‍നിന്ന് ധാരാളം പെണ്‍കുട്ടികള്‍ മറു സംസ്ഥാനങ്ങളില്‍ പഠിക്കുകയും തൊഴില്‍ തേടുകയും ചെയ്യുന്ന ഈ കാലത്ത്, അവരില്‍ പലരും പീഡനത്തിനും ചൂഷണത്തിനും ഇരയായെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന ഈ കാലത്താണ് വിനീത് തിരയൊരുക്കുന്നത്.

അടുത്ത പേജില്‍ തുടരുന്നു


ചില അഭിനയ മുഹൂര്‍ത്തങ്ങളില്‍ അവര്‍ പ്രതിഭയുടെ ഉന്മാദത്തില്‍ അകപ്പെട്ട് സ്വയം മറക്കുന്നതായി വിനീത് ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. അവര്‍ക്കൊപ്പം കാറില്‍ മറ്റൊരു വാഹനത്തെ ചേസ് ചെയ്യുന്ന രംഗത്തില്‍ അതിവേഗത്തില്‍ ഓടിക്കുന്ന കാറിലിരിക്കാന്‍ ഭയപ്പെട്ടതായി ധ്യാന്‍ ശ്രീനിവാസനും സാക്ഷ്യപ്പെടുത്തിയിരുന്നു. പ്രതിഭകള്‍ക്ക് പകരക്കാരില്ല എന്ന് ശോഭനയുടെ മടങ്ങിവരവ് വ്യക്തമാക്കിയിരിക്കുന്നു


shobhana3

അരക്ഷിതമായ ദേശാടനം

കഥ നടക്കുന്നത് മറുനാട്ടിലാണ്. കര്‍ണാടകയിലെ ബെല്‍ഗാമില്‍. ഡോ. രോഹിണി പ്രണബ് (ശോഭന) എന്ന പ്രശസ്തയായ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധ സാമൂഹിക പ്രവര്‍ത്തനത്തിലും ഒരുപടി മുന്നിലാണ്.

അവരുടെ ഭര്‍ത്താവും ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റുമായ പ്രണബിന്റെ കൊലപാതകത്തിന്റെ പൊരുള്‍ തേടിയിറങ്ങിയിരിക്കുകയാണ് രോഹിണി. അതിനിടയിലാണ് രോഹിണി നടത്തുന്ന റെസ്‌ക്യൂ ഹോമിലെ പെണ്‍കുട്ടികളെ ഒരു സംഘം കടത്തിക്കൊണ്ടുപോകുന്നത്.

പ്രായത്തിന്റെ ചുളിവുകള്‍ വീണ മുഖം എവിടെയും മറയ്‌ക്കേണ്ടാത്ത ഒരു കഥാപാത്രം അത്രമേല്‍ ഉജ്ജ്വലമാക്കിയ ഈ വേഷം മണിച്ചിത്രത്താഴിലെ ഗംഗയെക്കാള്‍ മീതെയാണെന്ന് ഞാന്‍ പറയും.

തന്റെ കണ്‍മുന്നില്‍ വെച്ച് പട്ടാപ്പകല്‍ ഒരു സംഘം കടത്തിക്കൊണ്ടുപോയ പെങ്ങളെ കണ്ടുപിടിക്കാനാണ് നവീന്‍ (ധ്യാന്‍ ശ്രീനിവാസന്‍) അലയുന്നത്. രോഹിണിയും നവീനും ഒരേ ലക്ഷ്യത്തിലേക്ക് ഒന്നിച്ചു നടത്തുന്ന പോരാട്ടമാണ് സിനിമയുടെ പ്രമേയം.

ഏത് പ്രതിസന്ധിയെയും രോഹിണി മായി അതിജീവിക്കുമെന്നും എന്ത് അത്ഭുതവും കാണിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും വിശ്വസിക്കുന്ന എയ്ഞ്ചല്‍ എന്ന ഒരു കൊച്ചുകുട്ടിയുണ്ട് ഈ ചിത്രത്തില്‍.

പക്ഷേ, തൂണുകള്‍ പിളര്‍ന്ന് മസില്‍ പവര്‍ കാണിച്ച് നെടുങ്കന്‍ ഡയലോഗുകള്‍ വീശുന്ന സിംഹിണിയൊന്നുമല്ല രോഹിണി. ജീവിതം ഏല്‍പ്പിച്ച അഗാധമായ അനുഭവത്തിന്റെ കരുത്തും പ്രായോഗിക ബുദ്ധിയും മാത്രമാണ് അവരുടെ കൈമുതല്‍. കേരളത്തിന് പുറത്ത് സമരതീക്ഷ്ണമായ ഒരു ജീവിതം കെട്ടിപ്പടുത്തതാണവര്‍.

അവര്‍ പോരാടുന്നത് രാഷ്ട്രീയത്തിലും ഭരണത്തിലും പിടിപാടുള്ള ഉന്നതരുമായാണ്. പക്ഷേ, മനക്കരുത്തും ആത്മവിശ്വാസവും കൊച്ചു കൊച്ചു മനുഷ്യരുടെ സഹായസഹകരണവും കൊണ്ടാണ് അവര്‍ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്.

പെണ്‍കരുത്തിന്റെ ശോഭ

കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മലയാളത്തിലെ പുതുതലമുറ നടിമാര്‍ക്ക് (ശ്വേതാമേനോന്‍ അടക്കം) ആംപിയര്‍ ഇല്ല എന്ന് ശോഭന തെളിയിക്കുന്നു. പ്രായത്തിന്റെ ചുളിവുകള്‍ വീണ മുഖം എവിടെയും മറയ്‌ക്കേണ്ടാത്ത ഒരു കഥാപാത്രം അത്രമേല്‍ ഉജ്ജ്വലമാക്കിയ ഈ വേഷം മണിച്ചിത്രത്താഴിലെ ഗംഗയെക്കാള്‍ മീതെയാണെന്ന് ഞാന്‍ പറയും.

വാസ്തവത്തില്‍ ഇത് വിനീത് ശ്രീനിവാസന്‍ സിനിമയല്ല; ശോഭനയുടെ സിനിമയാണ്. ശോഭനയുടെ ഈ മടങ്ങിവരവ് മറ്റ് പഴങ്കാല നായികമാരുടെ മടങ്ങിവരവുപോലെ അമ്മ വേഷത്തിലല്ല എന്ന പ്രത്യേകതയുമുണ്ട്. ഈ വേഷം ഇത്രമേല്‍ ഭംഗിയായി ചെയ്ത് തീര്‍ക്കാന്‍ വേറൊരു നടിയും മലയാളത്തിലുള്ളതായി തോന്നുന്നില്ല.

ചില അഭിനയ മുഹൂര്‍ത്തങ്ങളില്‍ അവര്‍ പ്രതിഭയുടെ ഉന്മാദത്തില്‍ അകപ്പെട്ട് സ്വയം മറക്കുന്നതായി വിനീത് ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. അവര്‍ക്കൊപ്പം കാറില്‍ മറ്റൊരു വാഹനത്തെ ചേസ് ചെയ്യുന്ന രംഗത്തില്‍ അതിവേഗത്തില്‍ ഓടിക്കുന്ന കാറിലിരിക്കാന്‍ ഭയപ്പെട്ടതായി ധ്യാന്‍ ശ്രീനിവാസനും സാക്ഷ്യപ്പെടുത്തിയിരുന്നു. പ്രതിഭകള്‍ക്ക് പകരക്കാരില്ല എന്ന് ശോഭനയുടെ മടങ്ങിവരവ് വ്യക്തമാക്കിയിരിക്കുന്നു.

മണിച്ചിത്രത്താഴില്‍ നിന്നിറങ്ങി ഡോ. സണ്ണി മലയാളികളെ പേടിപ്പിക്കാനായി ഇറങ്ങി നടക്കുന്ന ഈ സമയത്ത് ശോഭന ആശ്വാസമായല്ലോ എന്ന നിശ്വാസം മാത്രം.

ക്രൂരമായ കൂട്ട ബലാല്‍സംഗത്തിന് ഒരിക്കല്‍ ഇരയാവുകയും പിന്നീട് മനുഷ്യക്കടത്തിനിരയായ നൂറുകണക്കിന് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്ത മലയാളി കൂടിയായ സുനിതാ കൃഷ്ണനെ അനുസ്മരിപ്പിക്കുന്നു ശോഭനയുടെ രോഹിണി പ്രണബ്. അനിയനെ സിനിമക്കാരനാക്കാന്‍ വിനീത് നടത്തിയ ശ്രമം കുഴപ്പമില്ലാതെ പര്യവസാനിച്ചു എന്ന് പറയാം. ചെക്കന്‍ മോശമാക്കിയില്ല.

അടുത്ത പേജില്‍ തുടരുന്നു


സിനിമയില്‍ രോഹിണി ഒരു വാഹനം പൊട്ടിത്തെറിപ്പിക്കുന്നുണ്ട്. എല്ലാം കഴിയുമ്പോള്‍ നവീന്‍ എന്ന ചോക്ലേറ്റ് കുമാരന്‍ ചോദിക്കുന്നു “മാം എങ്ങനെയാണ് ആ വാഹനം പൊട്ടിത്തെറിപ്പിച്ചത്…?” അതിന് രോഹിണി പറയുന്ന മറുപടി “കേരളത്തില്‍ എത്രയോ ഹര്‍ത്താലുകള്‍ നടക്കുന്നു” എന്ന പാതി ചിരി.


thira10ഖനി മാഫിയകള്‍ക്കെതിരെ

രാജ്യത്തിന്റെ അധികാര ഇടനാഴികളില്‍ ആധിപത്യമുറപ്പിച്ചിരിക്കുന്ന കറുത്ത നിഴലുകളാണ് ഖനി മാഫിയകള്‍. അവര്‍ക്ക് കേന്ദ്ര മന്ത്രിമാരില്‍ വരെയുള്ള പങ്കാളിത്തവും സ്വാധീനവും അടുത്ത കാലങ്ങളില്‍ വാര്‍ത്തയായി വന്നതുമാണ്.

കല്‍ക്കത്ത ന്യൂസ് എന്ന സിനിമ എടുത്ത ബ്ലസ്സിയും “ടേക്കണ്‍” കോപ്പിയടിച്ച് “കര്‍മയോദ്ധ” എന്ന ചവറ് മലയാളികള്‍ക്ക് മേല്‍ കെട്ടിവെച്ച മേജര്‍ രവിയും തീര്‍ച്ചയായും ഈ സിനിമ കണ്ടിരിക്കണം. അടുത്ത പടത്തിലെങ്കിലും നന്നായാലോ…

അരുന്ധതി റോയ് ദണ്ഡകാരണ്യത്തില്‍ മാവോയിസ്റ്റുകളുമായി നടത്തിയ സന്ദര്‍ശനത്തിന്റെ വിശദമായ റിപ്പോര്‍ട്ടില്‍ ഖനിമാഫിയകള്‍ക്ക് ഭരണത്തിലുള്ള സ്വാധീനം തുറന്നുകാണിച്ചിട്ടുണ്ട്. മാവോയിസം ശക്തിപ്പെടാന്‍ കാരണം തന്നെ ഈ ഖനി മാഫിയകളാണ് എന്നും അരുന്ധതി പറഞ്ഞിട്ടുണ്ട്.

പെണ്‍കുട്ടികളുടെ മാനത്തിന് വിലയിടുന്ന ഖനി മാഫിയകളെ ഈ ചിത്രത്തില്‍ തുറന്നുകാണിക്കുന്നു എന്നിടത്ത് വിനീത് ശ്രീനിവാസനും തിരക്കഥാകൃത്ത് രാകേശ് മണ്ടോടിയും അതിധീരന്മാരാകുന്നു.

വയസ്സന്‍ കുതിരകള്‍ കിതയ്ക്കുന്ന മലയാള സിനിമയില്‍ ഈ ചെറുപ്പക്കാര്‍ വെല്ലുവിളി ഉയര്‍ത്തുന്നു എന്ന ഒറ്റക്കാരണത്താല്‍ മറ്റെന്തെല്ലാം കുഴപ്പങ്ങളും പോരായ്മകളുമുണ്ടെങ്കിലും ഈ സിനിമ തീര്‍ച്ചയായും കാണണം എന്ന് ശിപാര്‍ശ ചെയ്യുന്നു.

ദൃശ്യാനുഭവം

ജോമോന്‍ ടി ജോണിന്റെ ക്യാമറയും രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിംഗും ഈ ചിത്രത്തെ വളരെ സഹായിച്ചിട്ടുണ്ട്. കസേരയില്‍നിന്ന് ഇളകാതെ രണ്ട് മണിക്കൂര്‍ നേരം പിടിച്ചിരുത്തുന്നതില്‍ അവരുടെ പങ്ക് വളരെ വലുത്.

പശ്ചാത്തല സംഗീതം കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. പാട്ടുകള്‍ ഒന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നില്ല. അല്ലെങ്കിലും പാട്ടുകള്‍ ഈ ചിത്രത്തിന് ഒട്ടും ആവശ്യമുണ്ടായിരുന്നില്ല. ഷാന്‍ റഹ്മാന്‍ എന്ന സംഗീത സംവിധായകന്‍ അരോചകമാവുകയും ചെയ്തു.

കട്ട്… കട്ട്…കട്ട്…

കല്‍ക്കത്ത ന്യൂസ് എന്ന സിനിമ എടുത്ത ബ്ലസ്സിയും “ടേക്കണ്‍” കോപ്പിയടിച്ച് “കര്‍മയോദ്ധ” എന്ന ചവറ് മലയാളികള്‍ക്ക് മേല്‍ കെട്ടിവെച്ച മേജര്‍ രവിയും തീര്‍ച്ചയായും ഈ സിനിമ കണ്ടിരിക്കണം. അടുത്ത പടത്തിലെങ്കിലും നന്നായാലോ…

സിനിമയില്‍ രോഹിണി ഒരു വാഹനം പൊട്ടിത്തെറിപ്പിക്കുന്നുണ്ട്. എല്ലാം കഴിയുമ്പോള്‍ നവീന്‍ എന്ന ചോക്ലേറ്റ് കുമാരന്‍ ചോദിക്കുന്നു “മാം എങ്ങനെയാണ് ആ വാഹനം പൊട്ടിത്തെറിപ്പിച്ചത്…?” അതിന് രോഹിണി പറയുന്ന മറുപടി “കേരളത്തില്‍ എത്രയോ ഹര്‍ത്താലുകള്‍ നടക്കുന്നു” എന്ന പാതി ചിരി.

ഈ ചിത്രം അവസാനിക്കുന്നില്ല എന്ന സൂചനയിലാണ് വിനീത് സിനിമ നിര്‍ത്തിയിരിക്കുന്നത്. “അതുവേണോ വിനീതേ..” എന്ന ഒരു ചോദ്യം മാത്രമേ കട്ട് പറയുന്നതിന് മുമ്പ് ചോദിക്കാനുള്ളു..


കെ.കെ രാഗിണിയുടെ മറ്റ് സിനിമ റിവ്യൂകള്‍ വായിക്കാം

മങ്ങിമങ്ങി തെളിയുന്ന മങ്കിപെന്‍

ഒരു കഞ്ചവ് പുകയില്‍ ഒരു സിനിമ (ഇടുക്കി ഗോള്‍ഡെന്ന് പേരും…

വൃത്തിരാക്ഷസന്റെ വടക്കുനോക്കി യാത്ര
അന്ധതയുടെ വര്‍ണങ്ങള്‍ അഥവാ ആര്‍ട്ടിസ്റ്റ്
കുഞ്ഞനന്തന്റെ ബി.ഒ.ടി കട

ദൈവത്തിന്റെ വേഷത്തിലെ ചെകുത്താന്‍ കളികള്‍

ഡി. കമ്പനി ഓഫര്‍; ഒന്നെടുത്താല്‍ രണ്ട് ഫ്രീ (ഓണക്കാലത്ത് മാത്രം)

സക്കറിയയുടെ ഗര്‍ഭപുരാണങ്ങള്‍

ലേഖികയുടെ ഇ-മെയില്‍ വിലാസം : kkragini85@gmail.com