മിക്ക പ്രശ്‌നങ്ങളും മാനസികമായ പേടികളില്‍ നിന്നാണ് ഉണ്ടാകുന്നത്. പങ്കാളിയുമായുള്ള തുറന്ന ബന്ധം ഒരു പരിധി വരെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കും
ഒരു ഹൃദ്രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നവരും ശസ്ത്രക്രിയകള്‍ കഴിഞ്ഞവര്‍ക്കിടയിലുമുള്ള പ്രധാന സംശയമാണ് പിന്നീട് സെക്സ് തുടരാമോ വേണ്ടയോ എന്നുള്ളത്. ഇനി അഥവാ തുടരാമെങ്കില്‍ അത് ഏതുതരത്തിലായിരിക്കണം എന്നു തുടങ്ങി നിരവധി സംശയങ്ങളാണ് ഇവര്‍ക്കിടയിലുള്ളത്.
ഹൃദ്രോഗ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ സെക്‌സില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്ന ധാരണകള്‍ തെറ്റാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ മുന്‍കരുതലെടുക്കേണ്ടതുണ്ട്.
ഹൃദ്രോഗികള്‍ സ്ഥിരമായി മരുന്ന് കഴിക്കുന്നത്, ശരീരത്തിന് ക്ഷീണവും സെക്സിനോട് വിമുഖത തോന്നിച്ചേക്കാം. മാത്രമല്ല, അസുഖം ബാധിച്ചയാളാണെന്ന തോന്നല്‍ ആത്മവിശ്വാസത്തെ ബാധിക്കുന്നു. ഇത് പങ്കാളിയുമായി സെക്‌സിലേര്‍പ്പെടാന്‍ തടസ്സമാകുന്നു.
ALSO READ: സ്ത്രീകളുടെ ആരോഗ്യത്തെപ്പറ്റി അറിയേണ്ട പ്രധാന അഞ്ച് കാര്യങ്ങള്‍…
ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം സെക്സിനോടുള്ള താല്‍പര്യം കുറയുന്നതായും കാണാം. ഇത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലും കണ്ടുവരുന്നത്. ഇതും പല തരത്തിലുള്ള പേടികളില്‍ നിന്നാണ് പ്രധാനമായും ഉണ്ടാകുന്നത്
മറ്റൊരു പ്രധാന വസ്തുത സെക്സിലേര്‍പ്പെടുമ്പോള്‍ ഹൃദയസ്തംഭനം വന്നേക്കുമെന്ന ഭയം ഇവരില്‍ കൂടുതലാണ്. ഇതും സെക്‌സിനോട് നിരാശ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.
ഹൃദയസംബന്ധമായി തകരാറുള്ളവര്‍ സെക്‌സിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്…..
കിടപ്പുമുറിയില്‍ അമിതമായ ചൂടോ തണുപ്പോ ഉണ്ടാകുന്നതും പ്രശ്നമാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് അനിയോജ്യമായ കാലാവസ്ഥയൊരുക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.
ALSO READ: അമിത ലൈംഗികാസക്തി ഒരു മാനസിക രോഗമാണോ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
ഭക്ഷണം കഴിച്ച ശേഷം കുറഞ്ഞത് രണ്ട് മണിക്കൂര്‍ നേരത്തേക്ക് സെക്സിനെപ്പറ്റി ചിന്തിക്കരുത്. ഈ സമയം ദഹനത്തിനായി മാറ്റിവെയ്ക്കുക.
ശ്വാസതടസ്സം, വേദന എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം.
സെക്‌സിലേര്‍പ്പെടുമ്പോള്‍ മാനസികമായ വിഷമതകള്‍ ഉണ്ടാകുകയാണെങ്കില്‍ ഇതിനെ നേരിടാന്‍ കൗണ്‍സിലിംഗിന് പങ്കെടുക്കാവുന്നതാണ്. പങ്കാളിയെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടായിരിക്കണം കാണ്‍സിലിംഗില്‍ ഏര്‍പ്പെടേണ്ടത്.