ന്യൂദല്‍ഹി: കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
‘ആളുകള്‍ എങ്ങനെയാണ് കഴിയുന്നതെന്ന് മനസിലാക്കാനും പറ്റുമെങ്കില്‍ സാഹചര്യം മെച്ചപ്പെടുത്താന്‍ സഹായിക്കാനുമാണ് പോയത്. പക്ഷെ ഞങ്ങളെ വിമാനത്താവളത്തിനപ്പുറത്തേക്ക് വിട്ടില്ല. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. കശ്മീരില്‍ കാര്യങ്ങള്‍ സാധാരണ നിലയിലല്ലെന്ന് വ്യക്തമായിരിക്കുകയാണ്’
തങ്ങളുടെ വിമാനത്തിലുണ്ടായിരുന്ന കശ്മീരികള്‍ വിവരിച്ച സാഹചര്യം അതീവ ദുഖമുളവാക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും പ്രതികരിച്ചിട്ടുണ്ട്.
കശ്മീരില്‍ രാഹുല്‍ഗാന്ധി ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന വീഡിയോയും കോണ്‍ഗ്രസ് പുറത്തു വിട്ടിട്ടുണ്ട്.
‘സര്‍ക്കാര്‍ ക്ഷണിച്ചിട്ടാണ് താന്‍ വന്നത്പക്ഷെ ഇപ്പോള്‍ പറയുന്നു വരാന്‍ പറ്റില്ലെന്ന്. സര്‍ക്കാര് പറയുന്നത് എല്ലാം സാധാരണ നിലയിലാണെന്നാണ്. അങ്ങനെയെങ്കില്‍ ഞങ്ങളെയെന്താണ് കടത്തി വിടാത്തത്. സമാധാനം നിലനില്‍ക്കുന്ന ഏതെങ്കിലും പ്രദേശത്തെ പത്തോ പതിനഞ്ചോ ആളുകളോട് സംസാരിച്ചാല്‍ മതി. 144 നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഞങ്ങളെല്ലാവരും ഒറ്റയ്ക്ക് പൊയ്‌ക്കോളം’ വീഡിയോയില്‍ രാഹുല്‍ പറയുന്നു.