പലരുടെയും മേക്കപ്പുകള്‍ പൊളിഞ്ഞു വീണു, മുഖം മൂടികള്‍ അഴിഞ്ഞു. ഒരു നടന്റെ ആത്മരോദനം കേട്ടില്ലെന്ന് നടിച്ചവര്‍ക്ക് ഒടുവില്‍ പ്രതികരിക്കേണ്ടി വന്നു. തിലകന് വിവാദത്തിന്റെ നാള്‍വഴികളിലേക്ക് ഒരു അന്വേഷണം
തിലകനെ മലയാള സിനിമയില്‍ നിന്ന് വിലക്കിയതായി ആദ്യമായി ഒരു വാര്‍ത്ത വരുന്നു. കേരളഫഌഷ് ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ആ വാര്‍ത്ത പ്രസിദ്ധീകരിച്ചു.
വിനയന്റെ “യക്ഷിയും ഞാനും” എന്ന സിനിമയില്‍ അഭിനയിച്ചതിന് ഫെഫ്ക, അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്നീ സംഘടനകള്‍ രഹസ്യ യോഗം ചേര്‍ന്ന് തിലകനെ വിലക്കിയെന്നായിരുന്നു ആ വാര്‍ത്ത., മാള അരവിന്ദന് , സ്ഫടികം ജോര്‍ജ് എന്നിവര്‍ക്കും വിലക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഭാഗമായി തിലകനുമായി കരാറിലേര്‍പ്പെട്ട ജോഷിയുടെ ക്രിസ്ത്യന്‍ ബ്രദേഴ്സ്ലില് നിന്ന് തിലകനെ ഒഴിവാക്കി.
മാഫിയ സംഘങ്ങള്‍
കൂളിങ് ഗ്ലാസ്
ധര്‍ണയും പ്രകടനവും
തിലകന് വേണ്ടി തിലകന് മാത്രമായിരുന്നു ഇതുവരെ. ആദ്യമായി പുറത്ത് നിന്ന് ഇടപെടലുണ്ടായി. തിലകന് പിന്തുണയുമായി മലയാള വേദിയുടെ നേതൃത്വത്തില്‍ തൃശൂര്‍ കോര്പറേഷന് ഓഫിസിനു മുന്നില്‍ ധര്‍ണ നടന്നു. വികാര നിര്‍ഭരമായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് തിലകന്റെ പ്രസംഗം. “ക്യാമറക്കു മുന്നില്‍ നിന്നു മരിക്കണമെന്നാണ് ആഗ്രഹം. ആസിഡ് ബള്‍ബിനു മുന്പില് നിന്നു നാടകം കളിച്ചയാളാണു ഞാന്‍. എന്നെ ഗുണ്ടായിസം കൊണ്ടു തടയാനാവില്ല. നോട്ടീസ് പോലും നല്‍കാതെ വിലക്കേര്‍പ്പെടുത്തിയതു തന്തയില്ലായ്മയാണ്. തീയില്‍ കൊരുത്ത ഞാനീ പൊരിവെയിലത്തു വാടില്ല”- തിലകന് പറഞ്ഞു വെച്ചു.
കമ്യൂണിസ്റ്റുകാരന്
രാജി വാഗ്ദാനവുമായി ഉണ്ണികൃഷ്ണന്
തിലകന്റെ ആരോപണം കൈവിടുമെന്ന ഘട്ടമെത്തിയപ്പോള്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് രംഗത്തെത്തി. ക്രിസ്ത്യന്‍ ബ്രദേഴ്സ് സിനിമയില്‍ നിന്ന് തിലകനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് താന്‍ കത്തെഴുതിയെന്ന് തെളിയിച്ചാല്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെക്കാമെന്ന് ഉണ്ണികൃഷ്ണന് പറഞ്ഞു.
അമ്മയും രംഗത്ത്
തിലകന് പരാതിയുണ്ടെങ്കില്‍ അത് അമ്മക്കാണ് നല്‍കേണ്ടത്. മറിച്ച് ടി വി ചാനലുകളിലൂടെ അമ്മ മാഫിയ സംഘമാണെന്ന് വിളിച്ചു പറയുകയല്ല. അങ്ങിനെയെങ്കില്‍ അമ്മയില്‍ നിന്ന് പെന്‍ഷനായി ലഭിക്കുന്ന തുക അദ്ദേഹം സ്വീകരിക്കുന്നതെന്തിനാണെന്ന് വ്യക്തമാക്കണം. രാഷ്ട്രീയത്തെയും ജാതിയെയും കൂട്ട് പിടിച്ചാണ് തിലകന് കളിക്കുന്നതെന്നും ഇന്നസെന്റ് പറഞ്ഞു. ( അവശ കലാകരന്മാര്ക്ക് അമ്മ നല്കുന്ന 2000 രൂപ തന്നെ അവശനായി പ്രഖ്യാപിക്കുന്നതിനുള്ള അമ്മയുടെ നീക്കമാണെന്ന് തിലകന് തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ ആദ്യം തിലകന് സഹായം നിരസിച്ചുവെന്നാണ് വിവരം. പിന്നെ നിര്‍ബന്ധിച്ചപ്പോള്‍ അതങ്ങ് വാങ്ങി.)
വധ ഭീഷണിയും സാംസ്കാരിക വകുപ്പും
ആര് ഖേദിക്കണം
എന്നാല്‍ താന്‍ ഖേദം പ്രകടിപ്പിക്കില്ലെന്നും ഖേദിക്കേണ്ടത് ഫെഫ്ക ജനറല്‍ സെക്രട്ടറിയാണെന്നും തിലകന് തിരിച്ചടിച്ചു. പഴയ മാഫിയ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായും തിലകന് പറഞ്ഞു.
അച്ചടക്ക സമിതി
തിലകനെതിരെ താരസംഘടനയായ അമ്മ അച്ചടക്കസമിതി രൂപീകരിക്കുന്നു. അമ്മ പ്രസിഡന്റ് നടന് ഇന്നസെന്റിന്റെ അധ്യക്ഷതയില്‍ അഞ്ചംഗ അച്ചടക്ക സമിതി നിലവില്‍ വന്നു. അമ്മ സെക്രട്ടറി ഇടവേള ബാബു, നടന്മാരായ കുഞ്ചന്‍ , ടി.പി.മാധവന് , ജനാര്ധനന് എന്നിവര്‍ സമിതിയിലെ അംഗങ്ങള്‍ .
(ഇതിനിടെ വിവാദം ഫാന്‍സ് അസോസിയേഷനുകള്‍ (തിലകന്റെ ഭാഷയില്‍ ഗുണ്ടാസംഘങ്ങള്‍ ) ഏറ്റെടുത്തിരുന്നു. തിയേറ്ററില്‍ നിന്ന് കൂക്കുന്ന അതേ ആവശത്തോടെ അവര്‍ തിലകനെതിരെ രംഗത്ത് വന്നു. കോലം കത്തിക്കലായി, വധ ഭീഷണിയായി, തിലകനെ കണ്ടാല്‍ തട്ടുമെന്നായി ഫാന്‍സുകാര്‍ ).
മമ്മൂക്കക്ക് വേണ്ടി സ്വന്തം ലാലേട്ടന്
അമ്മയും മമ്മൂട്ടിയും ഇത്രയും കാലം പ്രതികരിക്കാതിരുന്നതു ഭീരുത്വമായി കാരണരുത്. മുതിര്‍ന്ന ഒരാളോടു കാണിക്കേണ്ട മര്യാദ മാത്രമാണ് തിലകനോട് കാണിച്ചത്. സൂപ്പര്‍ സ്റ്റാറുകള്‍ വന്നതോടെ സിനിമയിലെ നന്മപോയെന്നാണു തിലകന് പറയുന്നത്. ഞങ്ങളോടൊപ്പം നിരവധി സിനിമകളിലഭിനയിച്ച തിലകന് അപ്പോഴൊന്നും ഇതു പറഞ്ഞിട്ടില്ല. തിലകന്റെ റോള്‍ തട്ടിപ്പറിക്കാന്മാത്രം ചെറിയ മനസാണ് മമ്മൂട്ടിയുടെതെന്ന് കേരളം വിശ്വസിക്കില്ല. മമ്മൂട്ടി എന്ന മനുഷ്യന്റെ നന്മ ഒരിക്കലെങ്കിലും അനുഭവിച്ചവരാകും മലയാള സിനിമയിലെ ഓരോരുത്തരും- ഇങ്ങിനെ പോകുന്നു ലാലിന്റെ മമ്മൂട്ടി സ്തുതി ഗീതങ്ങള്‍ .
അഴീക്കോടിന്റെ വേദന
കഞ്ഞിയില്‍ മണ്ണിടരുത്; ലാല്‍ അഴീക്കോടിനെ വിളിക്കുന്നു
വിവാദം നിര്‍ണായകമായ വഴിത്തിരിവിലെത്തുന്നത് ഈ വിളിയോടെയാണ്. തന്റെ പരസ്യ അഭിനയത്തോടുള്ള വിമര്‍ശനത്തിനെതിരെ പരാതി പറയാന്‍ മോഹന്‍ലാല്‍ അഴീക്കോടിനെ വിളിച്ചു. വിളിച്ചത് തിരുവനന്തപുരത്ത് നിന്നാണോ ദുബൈയില്‍ നിന്നാണോ എന്നുള്ള സംശയം അവിടെ നില്ക്കട്ടെ. അഴീക്കോടിന്റെ വാക്കുകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചതായി ലാല്‍ ഫോണിലൂടെ പരാതിപ്പെട്ടു.
സംസാരം സിനിമയിലെ തര്‍ക്കങ്ങളിലേക്ക് വഴുതി മാറി. ഇരുവരും പറഞ്ഞതെന്താണെന്ന് ഇരുവര്‍ക്കും മാത്രമേ അറിയൂ. തിലകനും അമ്മയും ഒരു മേശക്കു ചുറ്റുമിരിക്കാമെന്നും താന്‍ മധ്യസ്ഥം വഹിക്കണമെന്നും പറഞ്ഞതായി അഴീക്കോട് പറഞ്ഞു. എന്നാല്‍ ഞാനങ്ങിനെ പറഞ്ഞിട്ടില്ലെന്നും അഴീക്കോടിന് മതിഭ്രമമാണെന്നുമായി മോഹന്‍ലാല്‍ . മതിഭ്രമം എനിക്കല്ല ലാലിനാണെന്ന് അഴീക്കോടും.
പറയുമ്പോള്‍ പിന്നെ അഴീക്കോടിന് ഒരു സ്വഭാവമുണ്ട് എല്ലാമങ്ങ് പറഞ്ഞ് കളയും ലാലിന്റെ മേക്കപ്പിനെക്കുറിച്ചും പാട്ട് സീനിനെക്കുറിച്ചുമെല്ലാം പറഞ്ഞ് അഴീക്കോട് അപ്രിയ സത്യങ്ങള്‍ തുറന്നടിച്ചു.
എന്നാല്‍ അഴീക്കോടിന്റെ പഴയ ശത്രുക്കളെല്ലാം സട കുഞ്ഞെണീറ്റിരിക്കയാണിപ്പോള്. അഴീക്കോടിന് കുറച്ച് കാലമായി മാനസിക പ്രശ്നമുണ്ടെന്ന പ്രസ്താവനയുമായി ടി പദ്മനാഭന് രംഗത്ത് വന്നു. ശത്രുവിന്റെ ശത്രു മിത്രം. സിനിമ തിയേറ്ററിലല്ല ചാനലിലാണ് ഇടിപൊട്ടുന്ന ഡയലോഗുകള്‍ , തെറിവളികള് . സങ്കടങ്ങള്‍ …
ശേഷം സ്ക്രീനില്‍ ….