| Tuesday, 21st July 2020, 9:51 am

തിലകനേയും ഭരത് ഗോപിയേയും മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല: കെ.ജി ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍മാരായ തിലകന്റേയും ഭരത് ഗോപിയുടേയും പ്രതിഭ മലയാള സിനിമ വേണ്ടവിധത്തില്‍ ഉപയോഗിച്ചിട്ടില്ലെന്ന് സംവിധായകന്‍ കെ.ജി ജോര്‍ജ്. മാധ്യമം ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ അവര്‍ ഗ്രേറ്റ് ആര്‍ട്ടിസ്റ്റുകളാണ്. അവരുടെ കൂടെ എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റി. അതെനിക്കും അവര്‍ക്കും ഗുണമായി. ഗോപി ഈസ് റിയലി ഗ്രേറ്റ്. ഗോപിയുടേയും തിലകന്റേയും ഒന്നും ടാലന്റ് മലയാള സിനിമയ്ക്ക് ശരിക്കും ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് തോന്നാറുണ്ട്.’

മലയാള സിനിമയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച സംവിധായകരില്‍ ഏറ്റവും പ്രമുഖനാണ് കെ.ജി ജോര്‍ജ്. തിലകനും ഭരത് ഗോപിയും കെ.ജി ജോര്‍ജ് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

1975 ല്‍ പുറത്തിറങ്ങിയ സ്വപ്‌നാടനമാണ് കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മലയാളസിനിമയിലെ മികച്ച നടന്‍മാരെന്നാണ് ഭരത് ഗോപിയും തിലകനും അറിയപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more