ചണ്ഡീഗഢ്: ഹരിയാനയില്‍ മോഷണം പോയ കൊവിഡ് വാക്‌സിനുകള്‍ തിരിച്ചേല്‍പ്പിച്ച് മോഷ്ടാക്കള്‍. കൊവിഡ് വാക്‌സിനുകളാണെന്ന് അറിയാതെയാണ് മോഷ്ടിച്ചതെന്നും തങ്ങളോട് ക്ഷമിക്കണമെന്നും കുറിപ്പെഴുതി വെച്ചാണ് മോഷ്ടാക്കള്‍ ഇവ തിരിച്ചേല്‍പ്പിച്ചത്.
ജിന്ദ് പൊലീസ് സ്റ്റേഷന് സമീപമുള്ള ചായക്കടയിലാണ് വാക്‌സിന്‍ വെച്ച് മോഷ്ടാക്കള്‍ പോയത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
ജിന്ദിലെ സര്‍ക്കാര്‍ സിവില്‍ ഹോസ്പിറ്റലിലെ സ്റ്റോര്‍ റൂമില്‍ നിന്ന് 1,710 ഡോസ് കോവിഷീല്‍ഡും കോവാക്സിനുമാണ് ബുധനാഴ്ച രാത്രി മോഷ്ടാക്കള്‍ കടത്തിയത്.
1270 ഡോസ് കോവിഷീല്‍ഡും 4,40 കോവാക്സിനുമാണ് മോഷണം പോയത്. സ്റ്റോര്‍ റൂമിന്റെ നാല് ലോക്കുകളും ഡീപ് ഫ്രീസറും തകര്‍ത്താണ് ഇവര്‍ മോഷണം നടത്തിയത്.
മറ്റ് പല വാക്സിനുകളും ഉണ്ടായിരുന്നെങ്കിലും കൊവിഡ് വാക്സിന്‍ മാത്രമാണ് മോഷണം പോയിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Thieves Who Stole Vaccines From Haryana Hospital Leave Them Outside Police Station