മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് എറിക് ടെന്‍ഹാഗ് ബാഴ്‌സലോണയുടെ പരിശീലകനാകണമായിരുന്നെന്ന് ഇതിഹാസ താരം തിയറി ഒന്റി.
റൊണാള്‍ഡോ കോമാന്‍ ബാഴ്‌സലോണയുടെ പരിശീലക സ്ഥാനത്ത് നിന്ന് മാറിയപ്പോള്‍ ടെന്‍ ഹാഗിനെ നിയമിക്കാന്‍ താന്‍ ബാഴ്‌സയോട് ആവശ്യപ്പെട്ടിരുന്നെന്നും ഒന്റി പറഞ്ഞു. സ്പാനിഷ് മാധ്യമമായ ഫുട്‌ബോള്‍ എസ്പാനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
🎙️ High praise from Thierry Henry about Erik Ten Hag and Manchester United.
‘ഞാന്‍ ടെന്‍ ഹാഗിന്റെ വലിയൊരു ആരാധകനാണ്. എനിക്കദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. കോമാന്‍ പുറത്തായപ്പോള്‍ ടെന്‍ ഹാഗിനെ ക്ലബ്ബിന്റെ പരിശീലകനാക്കണമെന്ന് ഞാന്‍ ബാഴ്‌സയോട് ആവശ്യപ്പെട്ടിരുന്നു. കാരണം അദ്ദേഹം ബുദ്ധിശാലിയായ കോച്ചാണ്.
2021-22 സീസണില്‍ കോമാന്‍ പുറത്തായതിന് പിന്നാലെ ബാഴ്‌സലോണയുടെ പരിശീലക സ്ഥാനത്തേക്ക് സാവിയെ നിയമിക്കുകയായിരുന്നു. അന്ന് ടെന്‍ ഹാഗ് അയാക്‌സിലെ പരിശീലകനായിരുന്നു.
ബാഴ്‌സയില്‍ സാവിയുടെ പരിശീലനത്തിന്റെ ആരംഭകാലം അത്ര സുഗമമായിരുന്നില്ലെങ്കിലും നിലവില്‍ മികച്ച ഫോമിലാണ് ടീം ബാഴ്‌സ തുടരുന്നത്. സൂപ്പര്‍ കോപ്പ ഡി എസ്പാനയില്‍ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കിരീടം നേടാന്‍ ബാഴ്‌സക്ക് കഴിഞ്ഞിരുന്നു.
ഇപ്പോള്‍ ലാ ലിഗ ടൈറ്റില്‍ സ്വന്തമാക്കാനുള്ള ഓട്ടത്തലിാണ് എഫ്.സി ബാഴ്‌സലോണ. പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ബാഴസയുടെ സ്ഥാനം.
അതേസമയം സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് ശേഷം വിമര്‍ശനങ്ങള്‍ക്ക് വിധേയനായ പരിശീസകനാണ് എറിക് ടെന്‍ ഹാഗ്.
ലീഗ് മത്സരങ്ങളില്‍ തന്റെ ടീമിനെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ടെന്‍ഹാഗ് ഇപ്പോള്‍. പ്രീമിയര്‍ ലീഗിന്റെ പോയിന്റ് പട്ടികയില്‍ 20 മത്സരങ്ങള്‍ കളിച്ച് 39 പോയിന്റുമായി നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.