ജൂഡ് ബെല്ലിങ്ഹാം ഒരിക്കല്‍ ലിവര്‍പൂളില്‍ ബൂട്ടുകെട്ടണമെന്ന ആഗ്രഹം പങ്കുവെച്ച് മുന്‍ ലിവര്‍പൂള്‍ താരം ജാമി കാര്‍ഗര്‍. ഒരിക്കല്‍ പ്രീമിയര്‍ ലീഗ് കളിക്കണമെന്ന് ജൂഡ് ആഗ്രഹിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അതിന് ഏറ്റവും ഉചിതമായ ക്ലബ്ബ് ലിവര്‍പൂള്‍ ആണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
താരത്തിന്റെ വാചകങ്ങള്‍ക്ക് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ ആഴ്‌സണല്‍ ഇതിഹാസം തിയറി ഒന്റി. 14 തവണ ചാമ്പ്യന്മാരായ ടീമിനൊപ്പമാണ് ജൂഡ് നിലവില്‍ കളിക്കുന്നതെന്നാണ് തിയറി ഒന്റി കാര്‍ഗറിന് മറുപടി നല്‍കിയത്. മാഡ്രിഡ്് സോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
🗣 Jamie Carragher: “I’m sure Jude wants to try Premier League one day, and where better than 6 times Champions League winners Liverpool?”
🗣 Thierry Henry: “He is playing for a team that has won 14.” @CBSSportsGolazo 🤣 pic.twitter.com/PyEJZpUXBL
— Madrid Zone (@theMadridZone) September 20, 2023
അതേസമയം കഴിഞ്ഞ ദിവസം യൂണിയന്‍ ബെര്‍ലിനെതിരെ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് വിജയിച്ചിരുന്നു. മത്സരത്തിന്റെ 94ാം മിനിട്ടില്‍ ജൂഡ് ബെല്ലിങ്ഹാം നേടിയ ഗോളിലാണ് ലോസ് ബ്ലാങ്കോസ് സ്വന്തം മൈതാനത്ത് ജയം സ്വന്തമാക്കിയത്.
റയല്‍ മാഡ്രിഡില്‍ പുതുതായി സൈനിങ് നടത്തിയ താരമാണ് ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം. 103 ദശലക്ഷം യൂറോ നല്‍കിയാണ് ജൂഡ് ബെല്ലിങ്ഹാമിനെ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് റയല്‍ മാഡ്രിഡ് ടീമിലെത്തിച്ചത്. അടുത്ത ആറ് സീസണുകളില്‍ താരം സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം പന്ത് തട്ടും.
🏴 Only two Englishmen scored on their Champions League and La Liga debuts for Real Madrid —
◉ Laurie Cunningham
◉ Jude Bellingham✨Heritage. pic.twitter.com/01PbfxMn3k
— Madrid Zone (@theMadridZone) September 21, 2023
ബുണ്ടസ് ലിഗയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബെല്ലിങ്ഹാം ആയിരുന്നു ഇക്കൊല്ലത്തെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടായിരുന്ന ഇംഗ്ലീഷ് യുവതാരം. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, പി.എസ്.ജി, ലിവര്‍പൂള്‍ എന്നിവരും താരത്തിനായി രംഗത്തെത്തിയിരുന്നു.
Content Highlights: Thierry Henry and Jamie Carragher on Jude Bellingham