national news
ഗുജറാത്തില്‍ ബാങ്ക് മോഷണത്തിനിടെ ഇലക്ട്രിക് കട്ടര്‍ കഴുത്തില്‍ തുളച്ചുകയറി മോഷ്ടാവ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 10, 04:37 pm
Monday, 10th August 2020, 10:07 pm

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ സ്വകാര്യ ബാങ്ക് ലോക്കര്‍ ഇലക്ട്രിക് കട്ടറുപയോഗിച്ച് കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കഴുത്തിന് പരിക്കേറ്റ് മോഷ്ടാവ് മരിച്ചു.

ശനിയാഴ്ചയ്ക്കും ഞായറാഴ്ച രാത്രിക്കുമിടയിലാണ് ഇത് സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഘം ക്രോസ്‌റോഡിലെ ഉജ്വന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്ക് ലോക്കര്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കവെയാണ് മോഷ്ടാവിന് പരിക്കേറ്റത്.

ലോക്കര്‍ തുറക്കാന്‍ ഇയാളുപയോഗിച്ച ഇലക്ട്രിക്ക് കട്ടര്‍ കൈതട്ടി കഴുത്തിലേക്ക് വീണ് പരിക്കേറ്റാണ് മരണം സംഭവിച്ചിരിക്കുക- പൊലീസ് ഇന്‍സ്‌പെക്ടറായ എസ്.എസ് ആനന്ദ് പറഞ്ഞു.

നിതിന്‍ വോറ എന്നയാളാണ് മരിച്ചത്. രക്തത്തില്‍ കുളിച്ചു കിടന്നയാളെ ബാങ്ക് മാനേജരാണ് ആദ്യം കണ്ടത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ ബാങ്കിലേക്ക് നിതിന്‍ വോറ കയറുന്ന ദൃശ്യങ്ങളുണ്ട്.

ഇത് കണ്ട സെക്യൂരിറ്റി ജീവനക്കാര്‍ ബാങ്ക് മാനേജരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ ഒന്നരയോടെ എത്തി ബാങ്ക് തുറന്നപ്പോഴാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അതേസമയം പ്രതിക്കെതിരെ മോഷണക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: gujarath bank robbery thief died