ഇതര സംസ്ഥാന തൊഴിലാളികളെ പോക്കറ്റടിക്കുന്ന മലയാളി പിടിയില്‍
Daily News
ഇതര സംസ്ഥാന തൊഴിലാളികളെ പോക്കറ്റടിക്കുന്ന മലയാളി പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th June 2016, 9:28 pm

abdul-majeed

കോഴിക്കോട്:  ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കളവ് നടത്തുന്ന മോഷ്ടാവിനെ പിടികൂടി. മലപ്പുറം താനൂര്‍ സ്വദേശിയായ അബ്ദുല്‍ മജീദിനെയാണ് (26) കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ 4.00 മണിക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍  ടിക്കറ്റ് കൗണ്ടറിന് മുന്‍വശം വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. പോലിസിനെ കണ്ട് ഓടിയ ഇയാളില്‍ നിന്നും സന്തോഷ് ബിമാറോ എന്ന മഹാരാഷ്ട്ര സ്വദേശിയുടെ പെഴ്‌സും തിരിച്ചറിയല്‍ കാര്‍ഡും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പെഴ്‌സില്‍ 10,000 ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

പ്രതിയെ ചോദ്യം ചെയ്തതില്‍ സ്ഥിരമായി അന്യസംസ്ഥാനകാരുടെ സാധനങ്ങള്‍ കളവ് ചെയ്ത് എടുക്കാറുണ്ടന്നും അന്യസംസ്ഥാന തൊഴിലാളികള്‍ ആയതിനാല്‍ ഇവര്‍ പോലീസില്‍ പരാതി പറയാന്‍ പോകാറില്ലാത്തത് കൊണ്ടാണ് ഇവരുടെ സാധനങ്ങള്‍ കളവ് ചെയ്യുന്നതും പറഞ്ഞതായി പോലീസ് പറഞ്ഞു. ഇയാളെ  കോഴിക്കോട് റെയില്‍വേ പോലീസ് എസ്.ഐ ബി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ  കോടതിയില്‍ ഹാജരാക്കിയ ശേഷം കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്റ് ചെയ്തു