ഖത്തര്‍ ലോകകപ്പിനിറങ്ങിയ ബെല്‍ജിയം സ്‌ക്വാഡ് പ്രായമേറിയതാണെന്നുള്ള സൂപ്പര്‍ താരം കെവിന്‍ ഡിബ്രുയിന്റെ പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ബെല്‍ജിയത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഡിബ്രുയിന്റെ ഈ മറുപടിയുണ്ടായിരുന്നത്.
2018 ലോകകപ്പിലാണ് ബെല്‍ജിയത്തിന് കിരീടം നേടാന്‍ സാധ്യതയുണ്ടായിരുന്നത്. ഇക്കുറി ഖത്തറിലെത്തിയിരിക്കുന്നത് പ്രായമേറിയ ടീമാണ്. ഒരു സാധ്യതയും ബെല്‍ജിയത്തിനില്ല. പുറത്തുനിന്നുള്ള കാഴ്ചക്കാര്‍ മാത്രമാണ് തങ്ങളെന്നായിരുന്നു കെവിന്‍ ഡിബ്രുയിന്‍ പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ബെല്‍ജിയം ഗ്രൂപ്പ് എഫില്‍ ആഫ്രിക്കന്‍ ടീമായ മൊറോക്കോയോട് 2-0ന്റെ തോല്‍വി വഴങ്ങുകയും ചെയ്തിരുന്നു. ഈ തോല്‍വിയും കെവിന്‍ ഡിബ്രുയിന്റെ പരാമര്‍ശവും ടീമിനുള്ളില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായെന്നാന്ന
പുറത്തുവന്നിരുന്ന് റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ കെവിന്‍ ഡിബ്രുയിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബോട്ട് കോര്‍ട്ടോയിസ്. ഒഴിവുകഴിവ് പറയാന്‍ വളരെ എളുപ്പമാണെന്നും തങ്ങള്‍ക്ക് പ്രായം ഒരു പ്രശ്‌നമല്ലെന്നും കോര്‍ട്ടോയിസ് ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
34കാരനായ ബെന്‍സിമയും 37കാരനായ ലൂക്ക മോഡ്രിച്ചും അടങ്ങുന്നതാണ് താന്‍ കളിക്കുന്ന റയല്‍ മാന്‍ഡ്രിഡെന്നും അതുകൊണ്ട് പ്രായം ഒരു പ്രശ്‌നമായി ബെല്‍ജിയം ടീമിന് തോന്നിയിട്ടില്ലെന്നും കോര്‍ട്ടോയിസ് കൂട്ടിച്ചേര്‍ത്തു.