ഇ.എഫ്.എല്‍ സെമിഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം എന്ന നേട്ടമാണ് ബ്രസീലിയന്‍ ഡിഫന്‍ഡര്‍ സ്വന്തം പേരിലാക്കി മാറ്റിയത്. തന്റെ 39 വയസ്സിലാണ് തിയാഗോ സില്‍വാ ചെല്‍സിക്കായി ഇ. എഫ്.എല്‍ സെമിഫൈനലില്‍ കളത്തിലിറങ്ങിയത്.
39 – Thiago Silva (39y 109) is the oldest player to start an #EFLCup semi-final match since Ryan Giggs against Sunderland 10 years and 2 days ago today (40y 39d). Enduring. #MIDCHE
ബ്രസീലിയന്‍ ഡിഫന്‍ഡര്‍ക്കുമുമ്പായി ഈ നേട്ടം സ്വന്തമാക്കിയത് മുന്‍ വെയ്ല്‍സ് താരം റയാന്‍ ഗിഗ്‌സായിരുന്നു. തന്റെ 40 വയസ്സിലായിരുന്നു വെയ്ല്‍സ് താരം കളത്തിലിറങ്ങിയത്. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് സണ്ടര്‍ലാന്‍ഡിനെതിരെയായിരുന്നു ഗിഗ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്.
അതേസമയം മിഡില്‍സ്ബ്രോസിന്റെ ഹോം ഗ്രൗണ്ടായ റിവര്‍ സൈഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-4-2-1 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു ആതിഥേയര്‍ കളത്തില്‍ ഇറങ്ങിയത്. അതേസമയം മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയും ആയിരുന്നു ചെല്‍സി പിന്തുടര്‍ന്നത്.
മത്സരത്തിന്റെ 37ാം മിനിട്ടിലാണ് ഹെയ്ഡന്‍ ഹാക്ക്നിയാണ് മിഡില്‍ബ്രോസിന്റെ വിജഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ മറുപടി ഗോളിനായി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും മിഡില്‍സ്ബ്രോയുടെ പ്രതിരോധം മറികടക്കാന്‍ സാധിക്കാതെ പോയത് കനത്ത തിരിച്ചടിയാണ് പോച്ചറ്റീനോക്കും കൂട്ടര്‍ക്കും നല്‍കിയത്.
മത്സരത്തില്‍ 18 ഷോട്ടുകള്‍ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഒന്നും കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ ചെല്‍സിക്ക് സാധിച്ചില്ല. മത്സരത്തില്‍ 72% പന്ത് കൈവശം വെച്ച് ചെല്‍സി ആധിപത്യം പുലര്‍ത്തിയിട്ടും ഗോള്‍ കണ്ടെത്താനാവാതെ പോയതും ചെല്‍സിക്ക് തിരിച്ചടി നല്‍കി.
അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 20 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും നാല് സമനിലയും എട്ടു തോല്‍വിയും അടക്കം 28 പോയിന്റുമായി പത്താം സ്ഥാനത്താണ് ചെല്‍സി.
ജനുവരി 13ന് ഫുള്‍ ഹാമിനെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജാണ് വേദി.
Content Highlight: Thiago Silva create a new record.