ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നതിനിടെ ദല്‍ഹിയില്‍ മരിച്ചുവീണ കര്‍ഷകരെ അധിക്ഷേപിച്ച് ഹരിയാന കൃഷി മന്ത്രി ജെ.പി ദലാല്‍. വീട്ടിലായിരുന്നുവെങ്കിലും അവരെല്ലാം മരിക്കുമായിരുന്നുവെന്നാണ് ദലാലിന്റെ വാദം.
‘അവര്‍ സ്വന്തം വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു. ഒന്നോ രണ്ടോ ലക്ഷം പേരില്‍ ആറ് മാസത്തിനിടയില്‍ 200 പേര്‍ മരിക്കില്ലേ? ചിലര്‍ക്ക് ഹൃദയാഘാതം വരും മറ്റ് ചിലര്‍ക്ക് പനിയും’, ദലാല്‍ പറഞ്ഞു.
ദല്‍ഹി അതിര്‍ത്തിയില്‍ മരിച്ച് വീണ കര്‍ഷകരെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ദലാലിന്റെ വിചിത്രമായ മറുപടി. 200 ഓളം കര്‍ഷകരാണ് ദല്‍ഹിയില്‍ സമരത്തിനിടെ മരണപ്പെട്ടത്.
കൊടും തണുപ്പിനെ വകവെക്കാതെയാണ് മാസങ്ങളായി കര്‍ഷകര്‍ ദല്‍ഹിയില്‍ സമരം ചെയ്യുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക