കഥാപാത്രത്തിന്റെ പൂര്‍ണതയക്കായി ചെയ്ത ചില ഇമോഷണല്‍-ഇന്റിമേറ്റ് രംഗങ്ങള്‍ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗപ്പെടുത്തിയ അവസരമുണ്ടായിട്ടുണ്ടെന്ന് നടി ഹണി റോസ്. അത് തനിക്ക് വിഷമമുണ്ടാക്കിയെന്നും ഫ്‌ളവേഴ്‌സ് ഒരു കോടി പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഹണി റോസ് പറഞ്ഞു.
കഥയ്ക്ക് അനുയോജ്യമാണ് എന്ന് തോന്നിയാല്‍ അഭിനയിക്കുക. അല്ലെങ്കില്‍ അങ്ങനെയുള്ള സീനുകളില്‍ അഭിനയിക്കാന്‍ ചെയ്യാന്‍ വിട്ടുവീഴ്ച ചെയ്യുക. ഇതില്‍ ഏതാണ് ഹണിയുടെ നിലപാട് എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
അത്തരത്തിലുള്ള രംഗങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇന്റിമേറ്റായിട്ടുള്ള സീനുകളൊക്കെ ചെയ്തിട്ടുണ്ട്. പലപ്പോഴും അതിന്റെ പേരില്‍ അല്‍പ്പമൊക്കെ വിമര്‍ശനവും നേരിടേണ്ടി വന്നിട്ടുണ്ട്, ഹണി റോസ് പറഞ്ഞു.
ഇങ്ങനെ അഭിനയിച്ച രംഗങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നവരുണ്ട്. അതിനെ കുറിച്ചുള്ള നിലപാട് എന്താണെന്ന ചോദ്യത്തിന് നമ്മള്‍ എന്ത് സീനാണ് ചെയ്യാന്‍ പോകുന്നത് എന്ന കാര്യത്തില്‍ നമുക്ക് ആദ്യം ക്ലാരിറ്റി വേണമെന്നും അത്തരമൊരു സീന്‍ അതേ പ്രാധാന്യത്തില്‍ എടുത്തിട്ടുള്ള ആളുകളാണോ നമ്മുടെ കൂടെ ഉള്ളത് എന്നൊക്കെ നോക്കുക എന്നതാണ് ഒരു കാര്യമെന്നുമായിരുന്നു ഹണി റോസിന്റെ മറുപടി.
ഒരു സീന്‍ ഷൂട്ട് ചെയ്താല്‍ ആ പോര്‍ഷന്‍ മാത്രം കട്ട് ചെയ്ത് സിനിമയെ പ്രൊമോട്ട് ചെയ്യുക പോലുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്. എനിക്കും അത്തരമൊരു അനുഭവമുണ്ട്. ഞാന്‍ മനസിലാക്കിയ സിനിമയും എന്റെ അടുത്ത് പറഞ്ഞ സിനിമയും ഒന്ന് തന്നെയായിരുന്നു. പക്ഷേ ആ സിനിമ പ്രൊമോട്ട് ചെയ്ത രീതി എന്നില്‍ വിഷമമുണ്ടാക്കി.