ന്യൂദല്‍ഹി: ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ പാശ്ചാത്യ മാധ്യമങ്ങളുടെ ഇടപെടലിനെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയക്കാരെ പോലെയാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പെരുമാറുന്നതെന്നതെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഹൈദരാബാദില്‍ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാശ്ചാത്യ മാധ്യമങ്ങള്‍ നിരന്തരം ഇന്ത്യന്‍ ജനാധിപത്യത്തെ വിമര്‍ശിക്കുന്നു. അവര്‍ക്ക് വിവരമില്ലാത്തത് കൊണ്ടല്ല അങ്ങനെ ചെയ്യുന്നത്, തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന രാഷ്ട്രീയക്കാരാണെന്നാണ് അവര്‍ സ്വയം കരുതുന്നത്,’ എസ്. ജയശങ്കര്‍ പറഞ്ഞു.
ഒരു പാശ്ചാത്യ മാധ്യമത്തിന്റെ ലേഖനത്തില്‍ ഈ ചൂട് കാലത്ത് ഇന്ത്യയില്‍ എന്തിനാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ചൂട് ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ പോളിങ് ശതമാനത്തെക്കാള്‍ കൂടുതലാണെന്നാണ് ലേഖനത്തില്‍ പറഞ്ഞതെന്ന് എസ്. ജയശങ്കര്‍ പറഞ്ഞു.
ഇത് വേറൊന്നും കൊണ്ടല്ല. അവരും തെരഞ്ഞെടുപ്പിന്റെ ഭാഗമാണെന്നാണ് അവര്‍ സ്വയം കരുതുന്നത്. അതിനാലാണ് ഇത്തരം വിമര്‍ശനങ്ങളുമായി പാശ്ചാത്യ മാധ്യമങ്ങള്‍ നിരന്തരം രംഗത്തെത്തുന്നത്.
ബി.ജെ.പിയെ പാശ്ചാത്യ മാധ്യമങ്ങള്‍ നിരന്തരം വിമര്‍ശിക്കുന്നു. ഇ.വി.എമ്മിനെയും രാജ്യത്തെ കാലാവസ്ഥയെയുമെല്ലാം അവര്‍ ചോദ്യം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: ‘They think they are political players in our election,’ S Jaishankar slams ‘Western media’