അവര്‍ തുപ്പും മൂത്രമൊഴിച്ച് വൃത്തികേടാക്കും; കുംഭമേളയില്‍ അഹിന്ദുക്കള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കരുതെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത്
national news
അവര്‍ തുപ്പും മൂത്രമൊഴിച്ച് വൃത്തികേടാക്കും; കുംഭമേളയില്‍ അഹിന്ദുക്കള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കരുതെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st January 2025, 5:40 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നടക്കുന്ന കുംഭമേളയില്‍ അഹിന്ദുക്കള്‍ക്ക് കടകള്‍ തുടങ്ങാന്‍ അനുമതി നല്‍കരുതെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത് മേധാവി മഹന്ത് രവീന്ദ്ര പുരി. കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ കടകള്‍ തുടങ്ങാനുള്ള അനുമതി അഹിന്ദുക്കള്‍ക്ക് നല്‍കിയാല്‍ അവര്‍ സ്ഥലം വൃത്തികേടാക്കുമെന്നാണ് സ്വാമിയുടെ വാദം.

ചായക്കടകള്‍, ജ്യൂസ് കടകള്‍, പൂക്കടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ അഹിന്ദുക്കള്‍ക്ക് അനുമതി നല്‍കരുതെന്നും നല്‍കിയാല്‍ അവര്‍ അവിടെ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്യുമെന്നാണ് രവീന്ദ്ര പുരി പറയുന്നത്.

പരിപാടിയുടെ സുരക്ഷിതത്വവും പവിത്രതയും നിലനിര്‍ത്താന്‍ അഹിന്ദുക്കളെ അകറ്റി നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും പരിപാടി ഗംഭീരമായും സമാധാനപരമായും നടക്കണമെന്നും രവീന്ദ്ര പുരി പറയുന്നു.

അതേസമയം മഹാകുഭമേള വൈവിധ്യത്തോടെയുള്ളതാണെന്നും വിവേചനമില്ലെന്നും നാനാത്വത്തില്‍ ഏകമാണെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെയും കുഭമേള നടക്കുന്ന സ്ഥലത്ത് അഹിന്ദുക്കള്‍ ഭക്ഷണശാലകള്‍ തുടങ്ങുന്നതിനെ അഖില ഭാരതീയ പരിഷത്ത് എതിര്‍ത്തിരുന്നു.

ജനുവരി 13നാണ് മഹാകുംഭമേള ആരംഭിക്കുന്നത്. സന്ദര്‍ശകര്‍ക്ക് മാലിന്യ മുക്തവും വൃത്തിയുള്ളതുമായ അന്തരീക്ഷം പുനസ്ഥാപിക്കണമെന്നുമുള്ള ശ്രമങ്ങള്‍ നടക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: They spit and urinate and defile themselves; Akhil Bharatiya Akhada Parishad says non-Hindus should not be allowed to open shops during Kubhamela