| Wednesday, 26th February 2020, 6:28 pm

'അവര്‍ പറഞ്ഞത് 100 രൂപ തരാമെന്ന്, പക്ഷെ തന്നത് ഒരു വടാപാവ് മാത്രം'; ബി.ജെ.പി ഉദ്ദവ് താക്കറേ സര്‍ക്കാരിനെതിരെ സമരം നടത്തിയത് വാടകക്കെടുത്തവരെ കൊണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സംസ്ഥാനം ഭരിക്കുന്ന ഉദ്ദവ് താക്കറെ സര്‍ക്കാരിനെതിരെ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ബി.ജെ.പി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പൂനെ സിറ്റി ബി.ജെ.പി യൂണിറ്റ് നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്തത് വാടകക്ക് എടുത്തവരെന്ന് ആക്ഷേപം. പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.

പൂനെ ബി.ജെ.പി കമ്മറ്റിയുടെ കീഴില്‍ വരുന്ന ആറ് നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ളവരാണ് പ്രക്ഷോഭത്തിനെത്തിയത്. പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് എന്ത് ആവശ്യം ഉന്നയിച്ചാണ് പ്രക്ഷോഭം നടത്തുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് പൂനെ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോര്‍പ്പഷന്‍ കൗണ്‍സിലര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് പലരും പ്രക്ഷോഭത്തിനെത്തിയത്. നിരവധി പേരാണ് കൗണ്‍സിലര്‍മാര്‍ വിളിച്ചത് പ്രകാരമെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞങ്ങളുടെ കൗണ്‍സിലര്‍ പ്രസന്ന ജഗ്തപ് പറഞ്ഞത് പ്രകാരമാണ് ഞങ്ങളെത്തിയത്. അത് പ്രകാരം ഞങ്ങളുടെ പ്രദേശത്ത് നിന്ന് ഒരു സ്ത്രീയോടൊപ്പമാണ് ഞങ്ങളെത്തിയത്. അവര്‍ കുറച്ച് പണം തരുമെന്ന് പറഞ്ഞിരുന്നു’, കുട്ടികളോടൊപ്പമെത്തിയ ദീപാലി പട്ടോള്‍ പറഞ്ഞു.

‘ഞങ്ങളുടെ പ്രദേശത്തെ നേതാക്കള്‍ എന്നോട് പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പറഞ്ഞു. അവര്‍ പറഞ്ഞു നൂറ് രൂപ തരുമെന്ന്. വെയില്‍ കൊണ്ടിരുന്നിട്ട് എനിക്ക് ലഭിച്ചത് ഒരു വടാപാവാണ് ലഭിച്ചത്. വെള്ളം പോലും എനിക്ക് ലഭിച്ചില്ല. എനിക്ക് തരാമെന്ന് പറഞ്ഞ പണമെന്താണ് ലഭിക്കാഞ്ഞതെന്ന് അറിയില്ല’, കാംഗാര്‍ വസ്തിയില്‍ നിന്നെത്തിയ രാജുഭായ് കാംബ്ലെ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വേറെയും നിരവധി പേരാണ് പ്രക്ഷോഭത്തെ കുറിച്ച് ഞങ്ങള്‍ക്കറിയില്ലായിരുന്നുവെന്നും വാഗ്ദാനം ചെയ്ത പണം ലഭിച്ചില്ലെന്നും പൂനെ മിററിനോട് പ്രതികരിച്ചത്.

We use cookies to give you the best possible experience. Learn more