ജെ.എന്‍.യുവില്‍ ആക്രമണം നടത്തിയ ഗുണ്ടകളെ തീവ്രവാദികള്‍ എന്നാണ് വിളിക്കേണ്ടത്; മുഖംമറച്ചെത്തുന്നവര്‍ അവരാണ്: ആദിത്യ താക്കറെ
JNU
ജെ.എന്‍.യുവില്‍ ആക്രമണം നടത്തിയ ഗുണ്ടകളെ തീവ്രവാദികള്‍ എന്നാണ് വിളിക്കേണ്ടത്; മുഖംമറച്ചെത്തുന്നവര്‍ അവരാണ്: ആദിത്യ താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2020, 2:01 pm

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ മുഖംമൂടി ധരിച്ചെത്തി അക്രമം നടത്തിയ സംഘത്തിനെതിരെ ശിവസേനാ നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെ.

ജെ.എന്‍.യുവില്‍ ആക്രമണം നടത്തിയവരെ തീവ്രവാദികള്‍ എന്നാണ് വിളിക്കേണ്ടതെന്നും മുഖംമറച്ച് എത്തി ആക്രമണം നടത്തുക അവരാണെന്നുമായിരുന്നു ആദിത്യ താക്കറെ പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈയൊരു ആക്രമണത്തിലൂടെ ലോകത്തിന് മുന്‍പില്‍ നമ്മുടെ രാജ്യത്തിന്റെ മുഖച്ഛായ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. സമയബന്ധിതമായ അന്വേഷണം ഉണ്ടാകേണ്ടതുണ്ട്. അല്ലാത്തപക്ഷം വിദേശരാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ഇന്ത്യയില്‍ എത്തില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.

ജെ.എന്‍.യു കാമ്പസില്‍ നടന്നത് ചിലര്‍ മുന്‍കൂട്ടി തയ്യാറാക്കിയ ആക്രമണമാണ് എന്നായിരുന്നു സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞത്.

കാമ്പസിനകത്ത് കയറി മുഖംമൂടി സംഘം ആക്രമണം നടത്തിയത് ഈ രാജ്യവും ലോകവും കണ്ടുനിന്നതാണ്. സത്യസന്ധമായ അന്വേഷണം നടക്കണം. കാരണം ഇതിന് പിന്നില്‍ ആരാണെന്ന് നമുക്ക് വ്യക്തമായി അറിയാവുന്നതാണ്- എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ