| Thursday, 12th July 2018, 2:36 pm

കണ്ണിന്റെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങള്‍ സ്ഥിരമാക്കൂ....

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്നത്തെ തിരക്കുള്ള ജീവിതത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതുമൂലം സ്ഥിരം അസ്വസ്ഥതകള്‍ ഉണ്ടാകുന്ന ശരീര ഭാഗമാണ് നമ്മുടെ കണ്ണുകള്‍. സമയക്കുറവിന്റെ കാര്യം പറഞ്ഞ് നമ്മളില്‍ പലരും കണ്ണിന്റെ ആരോഗ്യത്തെ അവഗണിക്കുന്നവരാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും.

ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങളോടെ കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താവുന്നതാണ്.

കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമായും വേണ്ടത് വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവയാണ്. അതുകൊണ്ടുതന്നെ ഇലക്കറികള്‍, കാരറ്റുപോലെ നല്ല നിറമുള്ള പച്ചക്കറികള്‍, അയല, മത്തി മുതലായ മത്സ്യങ്ങള്‍ എന്നിവ ധാരാളം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.


ALSO READ: ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയാത്ത പ്രധാന ഭക്ഷ്യവസ്തുക്കള്‍


വിറ്റാമിന്‍ എ കുറവുള്ളവര്‍ക്ക് മങ്ങിയ വെളിച്ചത്തില്‍ കാഴ്ച ശക്തി കുറവായിരിക്കും. അങ്ങനെയുള്ളവര്‍ പാല്‍ ഉല്‍പ്പന്നങ്ങളും മുട്ടയും ധാരാളം കഴിക്കുക കാരണം ഇതില്‍ കണ്ണിന് ആവശ്യമായ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്.

അതുപോലെ ഭക്ഷണക്രമത്തില്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്താം.

കണ്ണിന്റെ ആരോഗ്യത്തിന് 40 മില്ലി ഗ്രാം വിറ്റാമിന്‍ സിയാണ് ദിവസേന വേണ്ടത്. ഓരോ ഓറഞ്ച് വീതം എല്ലാ ദിവസവും കഴിച്ചാല്‍ തന്നെ 80 മില്ലി ഗ്രാം വിറ്റാമിന്‍ സി നനമ്മുടെ ശരീരത്തിന് ലഭിക്കും.

പാലുല്‍പ്പന്നങ്ങള്‍, മുട്ട മത്സ്യം, ഇലക്കറികള്‍, കാരറ്റ്, കാബേജ് തുടങ്ങിയ പച്ചക്കറികളും നെല്ലിക്ക, ഓറഞ്ച്, തക്കാളി, പേരക്ക തുടങ്ങി നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴവര്‍ഗങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താവുന്നതാണ്.


ALSO READ: ഇ – സിഗററ്റുകളും മറ്റു സിഗററ്റുകളെപ്പോലെ അപകടകാരികള്‍ തന്നെ; ഹൃദ്രോഗങ്ങളുണ്ടാക്കുമെന്ന് പഠനം


തലവേദന, കാഴ്ച ശക്തി കുറയുക, ദൂരെയുള്ള വസ്തുക്കളെ കാണാന്‍ കഴിയാത്ത അവസ്ഥ അനുഭവപ്പെട്ടാല്‍ ഉടനെ ഡോക്ടറെ കാണുക. മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ കൂടി വര്‍ഷത്തില്‍ ഒരിക്കല്‍ കണ്ണ് പരിശോധിക്കുന്നത് നേത്രരോഗങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താനും അവയ്ക്ക വേണ്ട ചികിത്സ നല്‍കാനും സഹായിക്കും.

We use cookies to give you the best possible experience. Learn more