ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദവി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ജൂണ്‍ 7ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവെന്ന നിലയില്‍ നിന്ന് രാജിവക്കുമെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വഴിയൊരുക്കുമെന്നും മെയ് പറഞ്ഞു.
ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തതില്‍ അതീവ ദുഖമുണ്ടെന്നും തന്റെ പിന്‍ഗാമി അഭിപ്രായൈക്യം കൊണ്ടുവരുമെന്നും ബ്രെക്‌സിറ്റ് പാസാക്കുമെന്നും തെരേസ മെയ് പറഞ്ഞു.
രാജ്യത്തെ രണ്ടാമത്തെ വനിതാ നേതാവായതില്‍ അഭിമാനമുണ്ടെന്നും തെരേസ മെയ് വിതുമ്പിക്കൊണ്ട് പറഞ്ഞു.
തെരേസ മേയുടെ ബ്രെക്‌സിറ്റ് നടപടികളില്‍ രോഷാകുലയായി ക്യാബിനറ്റിലെ പ്രധാനിയായ ആന്‍ഡ്രിയ ലീഡ്‌സണ്‍ ബുധനാഴ്ച മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതേ തുടര്‍ന്ന് മെയ്ക്ക് രാജി സമ്മര്‍ദ്ദമുണ്ടായിരുന്നു.
A tearful Theresa May says serving as prime minister has been “the honour of my life”, saying she is proud to have been the second female leader of the UK
Live updates: https://t.co/uYam3l51Iz pic.twitter.com/5apujgBm4f
— BBC Breaking News (@BBCBreaking) May 24, 2019