|

അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്ത് തെരേസ മേ തുടണമോ എന്ന വിഷയത്തില്‍ പാര്‍ട്ടിയ്ക്കകത്ത് നടന്ന അവിശ്വാസ പ്രമേയത്തില്‍ മേയ്ക്ക് ആശ്വാസ ജയം. ബ്രെക്‌സിറ്റ് വിഷയത്തില്‍ ഏറെ എതിര്‍പ്പ് നേടുന്ന തെരേസയ്ക്ക് ആശ്വാസകരമാകുന്നതാണ് വിജയം.

പാര്‍ട്ടിയിലെ 317 പാര്‍ലമെന്റംഗങ്ങളില്‍ 200 പേര്‍ മെയിനെ പിന്തുണച്ചപ്പോള്‍ 117 പേര്‍ എതിര്‍ത്തു. അവിശ്വാസപ്രമേയത്തില്‍ പാര്‍ട്ടിയില്‍ മേയുടെ നേതൃത്വത്തിനെതിരെ 48 ആവശ്യങ്ങളാണ് എതിര്‍ത്ത എം.പി.മാര്‍ ഉന്നിച്ചത്.

ALSO READ: ടെലികോം ഭീമന്‍ ഹവായ് സി.എഫ്.ഒയ്ക്ക് ജാമ്യം

നിലവില്‍ ലഭിച്ച പിന്തുണയ്ക്ക് നന്ദിയുണ്ട്. കുറച്ചാളുകള്‍ എനിക്കെതിരായാണ് വോട്ട് ചെയ്തത്. അവരുടെ ആവശ്യങ്ങളും ഞാനറിഞ്ഞു. അവയെല്ലാം നമുക്ക് പരിഗണിക്കാം. അവിശ്വാസ പ്രമേയത്തെ അതിജീവിച്ചതിന് ശേഷം മാധ്യമങ്ങളെ കണ്ട മേ വ്യക്തമാക്കി.

ബ്രെക്‌സിറ്റ് ഉടന്‍ നടപ്പിലാകും. നമ്മുടെ അതിര്‍ത്തിയേയും പണത്തേയും നാം തന്നെ നിയന്ത്രിക്കുമെന്നും മേ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്കകത്തെ എതിര്‍ സ്വരങ്ങളെ അതിജീവിച്ചതോടെ ബ്രെക്‌സിറ്റ് വിഷയത്തില്‍ മേ കൂടുതല്‍ സ്വതന്ത്രയായെന്നാണ് ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.