ഡാമുകളില്‍ 35 ദിവസത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രം: ആര്യാടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th July 2014, 10:59 am
[] കൊച്ചി: സംസ്ഥാനത്തെ ഡാമുകളില്‍ 35 ദിവസം വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വൈദ്യുതി മാത്രമാണ് അവശേഷിക്കുന്നതെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
മഴ കിട്ടിയില്ലെങ്കില്‍ വീണ്ടും ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബിക്ക് ലഭിക്കാനുള്ള വൈദ്യുതി കുടിശ്ശിക 800 കോടി രൂപയാണ്. ഇതില്‍ 500 കോടി രൂപയും വാട്ടര്‍ അതോറിറ്റി കുടിശ്ശിക വരുത്തിയ തുകയാണെന്നും ആര്യാടന്‍ പറഞ്ഞു.