| Saturday, 9th February 2019, 5:10 pm

പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമോ സംയുക്ത പ്രചാരണമോ ഉണ്ടാകില്ല: സീതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്നു സി.പി.ഐ.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസുമായി സീറ്റ് ചർച്ചകൾ സി.പി.ഐ.എം. നടത്തിയിട്ടില്ലെന്നും പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ്, ബി.ജെ.പി. വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

Also Read ദേശീയ തലത്തില്‍ വിശാല സഖ്യമില്ലെന്ന് യെച്ചൂരി; സഖ്യം തെരഞ്ഞെടുപ്പിന് ശേഷം

ബി.ജെ.പിയെയും തൃണമൂൽ കോൺഗ്രസിനെയും തോൽപ്പിക്കുക എന്നതാണ് പാർട്ടിയുടെ ഏക ലക്ഷ്യമെന്നും സഖ്യത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അതിനെക്കുറിച്ച് ചർച്ചകൾ നടത്തിയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. വിജയസാധ്യതയുള്ള സ്ഥാനാർത്ഥികൾക്കാവും സ്ഥാനാർത്ഥിനിർണയത്തിൽ മുൻഗണന നൽകുക. എതിർസ്ഥാനാർത്ഥികൾക്കെതിരെ തൊഴിലില്ലായ്മ മുഖ്യ പ്രചാരണായുധമാക്കും. അദ്ദേഹം പറഞ്ഞു.

Also Read ബംഗാളില്‍ സി.പി.ഐ.എം-കോണ്‍ഗ്രസ് ധാരണയ്ക്ക് ഹൈക്കമാന്‍ഡിന്റെ അനുമതി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.ഐ.എമ്മുമായി പ്രാദേശിക ധാരണയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ദേശീയതലത്തിലല്ല പ്രാദേശിക തലത്തില്‍ മാത്രമാണ് നീക്കു പോക്കെന്നും ഇതിനെ സഖ്യമെന്ന് വിളിക്കാനാവില്ലെന്നും എന്ന തരത്തിലാണ് ഹൈക്കമാന്‍ഡ് നേതൃത്വം അനുമതി നല്‍കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

രാഹുല്‍ഗാന്ധി വിളിച്ചു ചേര്‍ത്ത പി.സി അദ്ധ്യക്ഷന്‍മാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിലായിരുന്നു ഈ തീരുമാനം എടുത്തിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more