തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെ സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇടിമിന്നലോട് കൂടി മഴയുണ്ടാകുമെന്നാണ് അറിയിപ്പ്.
കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
വ്യാഴാഴ്ച രാത്രി സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴയുണ്ടായിരുന്നു. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് മിന്നലോട് കൂടിയ മഴ പെയ്തത്. ചിലയിടങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്. ശക്തമായ മഴയുടെ ഭാഗമായി തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
അതേസമയം കഴിഞ്ഞ രാത്രിയിലെ മിന്നലിലും മഴയിലും സംസ്ഥാനത്ത് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടിമിന്നലില്‍ അതിഥി തൊഴിലാളി മരിച്ചു. അസം സ്വദേശിയായ ഗോകുല്‍ ബോറയാണ് പെരിന്തല്‍മണ്ണയില്‍ മരിച്ചത്. ഹോളിബ്രിക്‌സ് നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളിയായിരുന്നു ഗോകുല്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: There will be rain with thunder and lighting within 3 hrs in 9 districts of Kerala says Weather Dept