ഹൈദരാബാദ്: ദേശീയ പൗരത്വഭേദഗതി നിയമത്തെക്കുറിച്ചോര്‍ത്ത് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമ്മൂദ് അലി. സംസ്ഥാനത്ത് എന്‍.ആര്‍.സി നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു. നിങ്ങള്‍ എന്‍.ആര്‍.സി മറന്നേക്കൂ. അതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരു ഉപദ്രവും ഉണ്ടാകില്ല.’ ഹൈദരാബാദില്‍ പൊതുജനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് എവിടൊയൊക്കെ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നുണ്ടോ അവര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
‘ബംഗ്ലാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നും മാത്രമല്ല ലോകത്താകമാനം എവിടെയൊക്കെ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നുണ്ടോ അവര്‍ക്കൊക്കെ അഭയം നല്‍കും. കാരണം ഇത് ഇന്ത്യയാണ്. പക്ഷെ കാലങ്ങളായി ഇവിടെ ജീവിച്ചുവരുന്ന പൗരന്മാരെ ബുദ്ധിമുട്ടിലാക്കരുത്.’ മുഹമ്മദ് മഹമ്മൂദ് അലി പറഞ്ഞു.
കഴിഞ്ഞയാഴ്ച്ച താന്‍ ഇക്കാര്യം കേന്ദ്രമന്ത്രി മുക്തര്‍ അബ്ബാസ് നാഖ്വിയോട് സൂചിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്റര്‍ ബില്ലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തെലങ്കാന സര്‍ക്കാര്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഉവൈസി മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും ഉവൈസി വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ