വിജയ് നായകനായ ബീസ്റ്റ് ഏപ്രില്‍ 13നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്ന് ചില ആരാധകര്‍ തന്നെ അഭിപ്രായപ്പെടുന്നണ്ട്. കെ.ജി.എഫ് ചാപ്റ്റര്‍ 2വിന്റെ റിലീസോടെ കനത്ത വെല്ലുവിളിയാണ് ബീസ്റ്റിന് ഉയര്‍ന്നിരിക്കുന്നത്.
വിജയുടെ സ്‌ക്രീന്‍ പ്രസന്‍സിന് പ്രശംസ ഉയരുമ്പോഴും നെല്‍സന്റെ സംവിധാനത്തിലെ പാളിച്ചകളും തിരക്കഥയിലെ കെട്ടുറപ്പില്ലായ്മയുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം ചിത്രത്തിലെ ചില രംഗങ്ങള്‍ ഒഴിവാക്കിയ വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ടെററിസ്റ്റിനെ കൈമാറിയതിന് ശേഷം വിജയുടെ കഥാപാത്രമായ വീരരാഘവനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. തീവ്രവാദികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് മന്ത്രി അറസ്റ്റിലാകുന്ന ദൃശ്യങ്ങളുമുണ്ട്.
എന്നാല്‍ സെന്‍സര്‍ഷിപ്പ് പ്രശ്നങ്ങള്‍ കാരണമാണ് ഈ രംഗങ്ങള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്തത്. ബീസ്റ്റിലെ ഡിലീറ്റ് ചെയ്ത സീനുകള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരാധകരെ തൃപ്തിപ്പെടുത്താനും കൂടി ലക്ഷ്യമിട്ടാണ് ഈ രംഗങ്ങള്‍ കട്ട് ചെയ്തത്.
ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനെത്തുന്ന മുന്‍ റോ ഏജന്റായാണ് വിജയ് ചിത്രത്തിലെത്തുന്നത്.
സണ്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച ബീസ്റ്റിന്റെ തിരക്കഥയെഴുതിയതും നെല്‍സണ്‍ തന്നെയാണ്. പൂജ ഹെഗ്‌ഡേ, സെല്‍ലരാഘവന്‍, ന്‍ൈ ടോം ചാക്കോ, യോഗി ബാബു, അപര്‍ണ ദാസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: There was a scene where Vijay is arrested in Beast, This is the reason to avoid