ജഹനാബാദ്: തിങ്കളാഴ്ച്ച ബീഹാര്‍ ജഹനാബാദ് ജില്ലയിലെ ബാബ സിദ്ധനാഥ ക്ഷേത്രത്തിലുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരണപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് കാരണം തിക്കും തിരക്കുമാണെന്ന് ദൃക്സാക്ഷി മനോജ്.
സമീപത്തുള്ള പൂക്കച്ചവടക്കാരന്‍ വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നാണ് തിരക്ക് ഉണ്ടായതെന്ന് മനോജ് പറയുന്നു. പുലര്‍ച്ചെ 12.30 ഓടെ മഖ്ദുംപൂര്‍ പ്രദേശത്തുള്ള ക്ഷേത്രത്തില്‍ പൂജ നടത്തുന്നതിനായി വിശ്വാസികള്‍ ബരാബര്‍ കുന്നിലേക്ക് കയറുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
ആളുകളുടെ വര്‍ദ്ധനവും അവരെ നിയന്ത്രിക്കാത്തതുമാണ് സംഭവത്തിനിടയാക്കിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.’വേണ്ടത്ര നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ പ്രശ്നം ഉണ്ടാവില്ലായിരുന്നു.ഒരു ബഹളമുണ്ടായി, അത് നമ്മുടെ മുമ്പില്‍ തന്നെ സംഭവിച്ചു. ഞങ്ങളില്‍ പലരും അതില്‍ കുടുങ്ങിപ്പോയിരുന്നു.. ആരോ എന്നെ അവിടെ നിന്ന് വലിച്ചെറിഞ്ഞു, ‘പരിക്കേറ്റ മനോജ് പറഞ്ഞു.
‘ തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ മരിച്ചത്. സ്ഥലത്ത് പൊലീസ് ഇല്ലായിരുന്നു. അവരെ റൂട്ടില്‍ വിന്യസിച്ചു’, മനോജ് കൂട്ടിച്ചേര്‍ത്തു.
പൊലീസിന്റെ ലാത്തിച്ചാര്‍ജും സംഭവത്തിന് കാരണമായെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
സഞ്ചാരയോഗ്യമായ പൊതുവഴികള്‍ ഉണ്ടായിട്ടും ആളുകളുടെ എണ്ണം കൂടിയതോടെ അനിയന്ത്രിതമായ ജനത്തിരക്കില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതാണ് മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും ഇടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹനാബാദിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും ഏഴ് മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചെന്നും പൊലീസ് വ്യക്തമാക്കി.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജഹനാബാദ് ജില്ലാമജിസ്ട്രേറ്റ് അലങ്കൃത പാണ്ഡെ അറിയിച്ചു. മുന്‍കരുതലുകളുടെ കുറവാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
ജൂലൈ 2 ന് ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ മതപരമായ സമ്മേളത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 120 പേര്‍ മരിച്ചതിന് ആഴ്ചകള്‍ക്കമാണ് ഈ സംഭവം. ഹത്രാസ് ജില്ലയിലെ ഫുല്‍റായ് ഗ്രാമത്തില്‍ ഭോലെ ബാബ നടത്തിയ സദ്സഭയിലാണ് അപകടം ഉണ്ടായത്.
2.5 ലക്ഷത്തിലധികം പേര്‍ തടിച്ചുകൂടിയ പരിപാടിയില്‍ 80000 പേര്‍ക്കേ അനുമതി നല്‍കിയിരുന്നുള്ളൂ. അതില്‍ കൂടുതല്‍ ആളുകള്‍ എത്തിയതാണ് തിക്കിലും തിരക്കിലും കലാശിച്ചത്.
Content Highlight: There was a brawl eyewitness recalls Bihar stampede horror