| Tuesday, 30th March 2021, 11:54 pm

'ക്വാളിറ്റി ആന്റ് പ്രോസ്പിരിറ്റി ഉണ്ടാവണം. സെന്‍സിറ്റിവിറ്റി ഉണ്ടാവണം'; മമ്മൂട്ടിയുടെ കിംഗ് ഓര്‍മ്മിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം; വൈറല്‍ വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കരുനാഗപ്പള്ളി: എക്കാലവും ഏറെ ആരാധകരുള്ള സിനിമകളില്‍ ഒന്നാണ് മമ്മൂട്ടി നായകനായ കിംഗ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിലെ രണ്‍ജി പണിക്കര്‍ എഴുതിയ ഡയലോഗുകള്‍ ഇപ്പോഴും ഏറെ ഹിറ്റാണ്.

മമ്മൂട്ടിയുടെ ചിത്രത്തില്‍ ഏറെ ഹിറ്റാവുകയും ചര്‍ച്ചയാവുകയും ചെയ്ത ഡയലോഗ് ആയിരുന്നു സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം’ എന്ന ഡയലോഗ്.

ഇപ്പോഴിതാ ഈ ഡയലോഗിനെ ഓര്‍മ്മിപ്പിക്കുന്ന പ്രസംഗമാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയിരിക്കുന്നത്. ‘കേരളത്തിന് എന്താണ് വേണ്ടതെന്ന് മറ്റാരെക്കാളും നിങ്ങള്‍ക്ക് അറിയാം. ഓണസ്റ്റി ഉണ്ടാവണം. ക്വാളിറ്റി ആന്റ് പ്രോസ്പിരിറ്റി ഉണ്ടാവണം. സെന്‍സിറ്റിവിറ്റി ഉണ്ടാവണം’ എന്നായിരുന്നു പ്രിയങ്കയുടെ പ്രസംഗം.

ദ കിങിലെ ബി.ജി.എം ഉള്‍പ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് പര്യടനത്തിനിടയ്ക്ക് പ്രിയങ്ക നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്.

ജ്യോതി വിജയകുമാറായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; There should be sensitivity ‘; Priyanka Gandhi’s speech Mammootty The King Movie Punch Dialogue

We use cookies to give you the best possible experience. Learn more