| Thursday, 25th May 2017, 4:45 pm

താനിതുവരെ ബാഹുബലി 2 കണ്ടിട്ടില്ല; ദംഗലിനെയും ബാഹുബലിയെയും താരതമ്യം ചെയ്യേണ്ട: ആമിര്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ സിനിമ ഇപ്പോള്‍ കടന്നു പോകുന്നതെന്ന് നിസംശയം പറയാന്‍ കഴിയും. ആമിര്‍ ഖാന്‍ ചിത്രം ദംഗലും ബാഹുബലി 2 വും 1500 കോടിയും പിന്നിട്ട് കളക്ഷന്‍ റെക്കോര്‍ഡുമായി മുന്നേറുകയാണ്. മികച്ച ചിത്രമേതെന്ന ചര്‍ച്ച ആരാധകര്‍ക്കിടയില്‍ തുടങ്ങുകയും ചെയ്തു.


Also read ശരീരത്തിലൂടെ എന്തോ ഇഴയുന്നതുപോലെ തോന്നി; ഉണര്‍ന്ന് നോക്കുമ്പോള്‍ കിടക്കയുടെ അറ്റത്ത് ഒരാള്‍; തൃശൂര്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ ദുരനുഭവം വെളിപ്പെടുത്തി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി 


എന്നാല്‍ രണ്ട് സിനിമകളെയും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന അഭിപ്രായമാണ് ദംഗല്‍ നായകന്‍ ആമിര്‍ഖാനുള്ളത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയപ്പോഴായിരുന്നു ആമിര്‍ ഇരു ചിത്രങ്ങളെയും കുറിച്ചുള്ള പ്രതികരണം നടത്തിയത്. ബാഹുബലിയും ദംഗലും തമ്മിലല്ല ഒരു ചിത്രത്തെയും മറ്റു ചിത്രവുമായ് താരതമ്യം ചെയ്യരുതെന്നാണ് ആമീര്‍ പറയുന്നത്.

ബാഹുബലിയുടെ അത്ര കൊട്ടിഘോഷിക്കപ്പെട്ട് ഇറങ്ങിയതല്ലെങ്കിലും മികച്ച കളക്ഷന്‍ നേടിയ ദംഗല്‍ ചൈനയില്‍ റിലീസ് ചെയ്തതോടെയാണ് ആയിരം കോടിയും കടന്ന് കുതിപ്പ് തുടങ്ങിയത്.

“ദംഗല്‍ സിനിമയ്ക്ക് ചൈനയില്‍ ലഭിച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ട്. എന്നാല്‍ അതില്‍ ഒരു താരതമ്യത്തിന്റെ ആവശ്യമില്ല. ബാഹുബലി 2 ഞാന്‍ ഇതുവരെയും കണ്ടിട്ടില്ല. അത് വലിയ വിജയമായ സിനിമയാണ്. സിനിമയെക്കുറിച്ച് ഒരുപാട് നല്ല കാര്യങ്ങള്‍ കേള്‍ക്കുകയുണ്ടായി.” ആമിര്‍ പറഞ്ഞു.


Dont miss ‘ട്രംപിന്റെ പേര് പോലും പണി തന്ന് തുടങ്ങിയോ’; ട്രംപ് എന്ന് പേരിട്ട നായയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി 


“ദംഗല്‍ സിനിമയുമായി ഒരിക്കലും ബാഹുബലിയെ താരതമ്യം ചെയ്യരുത്. ഇതുമാത്രമല്ല ഒരു സിനിമയെയും മറ്റുസിനിമകളുമായി താരതമ്യം ചെയ്യരുത്. ഇതു രണ്ടും നല്ല സിനിമകളാണ്. മാത്രമല്ല രണ്ടും ഇന്ത്യന്‍ സിനിമകളാണെന്നതില്‍ നമ്മള്‍ ഓരോരുത്തരും അഭിമാനിക്കണം. ലോകം മുഴുവന്‍ ബാഹുബലി തരംഗമായി മാറി. ഒരു ഇന്ത്യന്‍ ആരാധകന്‍ എന്ന നിലയില്‍ ബാഹുബലിയോട് അഭിമാനം തോന്നുന്നു.” ആമിര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം തന്റെ ചിത്രമായ ഗദ്ദാര്‍: ഏക് പ്രേം കഥയുടെ മുന്നില്‍ ബാഹുബലി ഒന്നുമല്ലെന്ന അഭിപ്രായവുമായി ബോളിവുഡ് സംവിധായകന്‍ അനില്‍ ശര്‍മ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സിനിമയുടെ വിജയത്തില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നാണ് ആമീറിന്റെ അഭിപ്രായം.

We use cookies to give you the best possible experience. Learn more