ഭോപ്പാല്‍: ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും മാലേഗാവ് സ്‌ഫോടന കേസിലെ മുഖ്യപ്രതിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. സ്വന്തം വീടുകളില്‍ സുരക്ഷിതരല്ല എന്ന് തോന്നുന്നവര്‍ മാത്രം ഹിബാജ് ധരിച്ചാല്‍ മതിയെന്നായിരുന്നു പ്രഗ്യാ സിംഗ് പറഞ്ഞത്.
പൊതുസ്ഥലങ്ങളില്‍ വെച്ച് മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കേണ്ട ആവശ്യകതയില്ലെന്നും ഹിന്ദുക്കള്‍ സ്ത്രീകളെ പൂജിക്കുന്നവരാണെന്നും അവര്‍ പറഞ്ഞു.
‘ഒരിടത്തും നിങ്ങള്‍ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ല. സ്വന്തം വീടുകളില്‍ സുരക്ഷിതരല്ല എന്ന് തോന്നുന്നവര്‍ മാത്രം ഹിജാബ് ധരിച്ചാല്‍ മതി. നിങ്ങള്‍ക്ക് മദ്രസയില്ലേ, അവിടെ നിങ്ങള്‍ ഹിജാബ് ധരിക്കുന്നതിന് ഒന്നും തന്നെ പറയുന്നില്ലല്ലോ.
बतौर सांसद आप किसकी नुमाइंदगी करते हैं? ये ऐसे शब्द कहती हैं जिन्हें लिखना भी ठीक नहीं लगता, सुनिये एक सांसद के #हिजाब पर विचार! pic.twitter.com/sigz7QCrNi
— Anurag Dwary (@Anurag_Dwary) February 17, 2022
പുറത്തിങ്ങുമ്പോള്‍ അവിടം ഹിന്ദു സമാജ് ആണ്. ഇവിടെ ഹിജാബിന്റെ ആവശ്യമില്ല,’ ഭോപ്പാലില്‍ വെച്ച് നടന്ന ഒരു മതപരിപാടിയില്‍ പ്രഗ്യാ സിംഗ് പറഞ്ഞു.