| Monday, 23rd January 2023, 2:50 pm

ഫുട്ബോളിൽ ഒരേയോരു റൊണാൾഡോയെയുള്ളൂ; താരത്തെ പുകഴ്ത്തി പി.എസ്.ജിയെ വിറപ്പിച്ച ബ്രസീലിയൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെനാളത്തെ ആരാധകരുടെ കാത്തിരിപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ക്ലബ്ബ് ജേഴ്സിയിൽ മൈതാനത്തിറങ്ങിയിരിക്കുകയാണ്. അൽ നസറിനായി ഇത്തിഫാക്കിനെതിരെയുള്ള മത്സരത്തിലാണ് താരം വീണ്ടും ക്ലബ്ബ് ജേഴ്സിയണിഞ്ഞത്.

മത്സരത്തിൽ ഗോളോ അസിസ്റ്റോ നേടാൻ സാധിച്ചില്ലെങ്കിലും തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മികച്ച സ്‌കില്ലുകളും ഡ്രിബ്ലിങും കളിക്കളത്തിൽ കാഴ്ച വെച്ച താരം ബൈസിക്കിൾ കിക്കടക്കം പുറത്തെടുത്ത് കാഴ്ചക്കാരുടെ മനംകവർന്നു.

കൂടാതെ മത്സരത്തിന്റെ 90മിനിട്ടും മൈതാനത്തുണ്ടായിരുന്ന താരത്തിന്റെ മികച്ച പ്രകടനത്തിന് കയ്യടികൾ നൽകിയാണ് കാണികൾ റോണോയെ മൈതാനത്ത് നിന്ന് യാത്രയാക്കിയത്.

എന്നാൽ അൽ നസറിന്റെ വിജയഗോൾ നേടിയ ബ്രസീലിയൻ താരമായ ടലിസ്ക ഇപ്പോൾ തന്റെ സഹതാരമായ റോണോയെ പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്.

ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെ അദ്ദേഹം മാത്രമേയുള്ളുവെന്നും മറ്റാരെയും അദ്ദേഹത്തിന് പകരം വെക്കാനാകില്ലെന്നുമാണ് ടലിസ്ക അഭിപ്രായപ്പെട്ടിരിക്കുന്നത്. കൂടാതെ റൊണാൾഡോയുടെ വ്യക്തിത്വം ഏത് സാഹചര്യമായും ഇണങ്ങിച്ചേരാൻ അദ്ദേഹത്തെ പ്രാപ്തനാക്കുമെന്നും ടലിസ്ക പറഞ്ഞു.

മത്സര ശേഷം നടന്ന പത്രസമ്മേളനത്തിലാണ് റൊണാൾഡോയെ പറ്റിയുള്ള തന്റെ അഭിപ്രായം അദ്ദേഹം തുറന്ന് പറഞ്ഞത്. കൂടാതെ റൊണാൾഡോ അൽ നസറിലെത്തിയതിൽ ടീമംഗങ്ങൾ വളരെ സന്തുഷ്ടരാണെന്നും ടലിസ്ക പറഞ്ഞു.

പി.എസ്.ജിക്കെതിരെയുള്ള റിയാദ്ഓൾ സ്റ്റാർസിന്റെ മത്സരത്തിൽ പി.എസ്.ജിയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു ടലിസ്ക പുറത്തെടുത്തത്. കൂടാതെ മത്സരത്തിൽ ഒരു ഗോൾ സ്വന്തമാക്കാനും അദ്ദേഹത്തിന് സാധിച്ചു.
ഇത്തിഫാക്കിനെതിരെയുള്ള മത്സരം വിജയിച്ചതോടെ സൗദി പ്രോ ലീഗിൽ ഒന്നാം സ്ഥാനതാണ് നിലവിൽ അൽ നസർ.

ജനുവരി 19ന് റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന് വേണ്ടി കളിച്ചപ്പോഴും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നു. പി.എസ്.ജിക്കെതിരായ സൗഹൃദ മത്സരത്തില്‍ 60 മിനിട്ട് മാത്രം കളിച്ച റൊണാള്‍ഡോക്ക് മികച്ച ഫോമില്‍ ഇരട്ട ഗോള്‍ നേടാനായി.

ഫ്രഞ്ച് വമ്പന്‍ ക്ലബായ പി.എസ്.ജിയില്‍ മെസി, എംബാപ്പെ, നെയ്മര്‍ ത്രയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത് റൊണാള്‍ഡോയാണ് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് അര്‍ഹനായത്.
ജനുവരി 26ന് അല്‍ ഇത്തിഹാദുമായാണ് അൽ നസർറിന്റെ അടുത്ത മത്സരം.

Content Highlights:There is only one Ronaldo in football;  said The Brazilian player

We use cookies to give you the best possible experience. Learn more