| Thursday, 25th November 2021, 1:07 pm

വര്‍ഗീയതയുടെ ഭക്ഷണം വിളമ്പാനും വേവിക്കാനും ഒരു ശശികലയ്ക്കും ആര്‍.എസ്.എസിനും സ്ഥലം തരില്ല; മറുപടിയുമായി എ.എ. റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറത്ത് പന്നിയിറച്ചി വിളമ്പുന്നതുമായി ഉയര്‍ന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ.എ. റഹീം. മലപ്പുറത്ത് പന്നിയിറച്ചി വിളമ്പുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ ചര്‍ച്ചകളാണ് നടക്കുന്നതെന്ന് റഹീം പറഞ്ഞു.

ആളുകള്‍ക്കിടയില്‍ മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാനാണ് ഇത്തരത്തിലുള്ള ചര്‍ച്ചകളിലൂടെ സംഘപരിവാര്‍ ശ്രമിക്കുന്നെതന്ന് റഹീം പറഞ്ഞു.

ആളുകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ കൂടുതല്‍ സ്വീകാര്യത കിട്ടുന്നതിന് വേണ്ടി എന്തും പറയാമെന്ന അവസ്ഥയാണുള്ളത്. ഓരോ പ്രദേശത്തിനും ഓരോ ഭക്ഷണ രീതിയുണ്ട്. എറണാകുളത്തെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് പന്നിയിറച്ചി.

പന്നിയിച്ചി അങ്ങനെ ലഭ്യമല്ലാത്ത തിരുവനന്തപുരത്തും അത് വിതരണം ചെയ്തു. അതുപോലെ മലപ്പുറത്തും വിതരണം ചെയ്യണം എന്നാണോ പറയേണ്ടത്. ഇത്തരത്തിലുള്ള ചര്‍ച്ചകളെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്, എ.എ. റഹീം പറയുന്നു.

കേരളത്തെ വിഭജിക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ ഡി.വൈ.എഫ്.ഐ തടയുമെന്നും വര്‍ഗീയത പടര്‍ത്താന്‍ ആര്‍.എസ്.എസിനെ ഡി.വൈ.എഫ്.ഐ അനുവദിക്കില്ലെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

ഡി.വൈ.എഫ്.ഐയുടെ പരിപാടിയില്‍ പോര്‍ക്ക് ഉണ്ടാകുമോ എന്ന ചോദ്യവുമായി സംഘപരിവാര്‍ പ്രവര്‍ത്തകരും സിനിമ താരം ഹരീഷ് പേരടിയടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.

കേരളത്തിലെ ഹോട്ടലുകളിലുള്ള ഹലാല്‍ ബോര്‍ഡുകള്‍ക്കെതിരെയും ഹലാല്‍ ഭക്ഷണത്തിനെതിരെയും സംഘപരിവാര്‍ രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ ഫുഡ്സ്ട്രീറ്റ് സമരം സംഘടിപ്പിച്ചത്.

ഹലാല്‍ എന്ന പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നുമായിരുന്നു സംഘപരിവാറിന്റെ പ്രചാരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: There is no space for a Sasikala or RSS to serve and cook the food of communalism; A.A. Rahim

We use cookies to give you the best possible experience. Learn more