| Monday, 14th October 2024, 10:51 am

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതില്‍ പൊലീസ് അന്വേഷണമില്ല; അതിജീവിതയുടെ ഹരജി ഹൈക്കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറികാര്‍ഡുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹരജി കേരള ഹൈക്കോടതി തള്ളി. നിയമപരമായി നിലനില്‍ക്കില്ലെന്ന് കാണിച്ചാണ് ഹൈക്കോടി ജഡ്ജി സി.എസ് ഡയസ് വിധി പ്രഖ്യാപിച്ചത്.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് ഉന്നതഉദ്യോഗസ്ഥന്റെ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

മുമ്പ് തീര്‍പ്പാക്കിയ ഹരജിയില്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കില്ലെന്നും ഉപ ഹരജികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇതോടൊപ്പം അതിജീവിതയക്ക് നിയമപരമായ മറ്റ് സഹായങ്ങള്‍ തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണമെന്നുമായിരുന്നു അതിജീവിത ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

വിചാരണകോടതിയുടെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹരജി നല്‍കിയിരുന്നു. പിന്നാലെ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയും അതിജീവിതയുടെ ആരോപണം ശരിവെക്കുകയും ചെയ്തിരുന്നു.

വിചാരണ കോടതിയുടെ ഉള്‍പ്പെടെ മൂന്ന് കോടതികളുടെ പരിഗണനയിലിരിക്കെ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതായാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ട് വന്നിരുന്നത്. മൂന്ന് തവണ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിക്കുകയും തന്റെ സ്വകാര്യതയെ ഹനിച്ച സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ തുടരന്വേഷണം വേണമെന്ന് അതിജീവിത ആവശ്യപ്പെടുകയായിരുന്നു.

Updating…

Content Highlight: There is no police investigation in the memory card in the actress assault case; High Court rejected plea

We use cookies to give you the best possible experience. Learn more