മലയാളത്തില്‍ നടനെന്ന നിലയില്‍ സ്വീകരിക്കപ്പെടണമെന്ന് വലിയ നിര്‍ബന്ധമില്ല: വിജയ് യേശുദാസ്
Entertainment news
മലയാളത്തില്‍ നടനെന്ന നിലയില്‍ സ്വീകരിക്കപ്പെടണമെന്ന് വലിയ നിര്‍ബന്ധമില്ല: വിജയ് യേശുദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th June 2023, 11:40 pm

മലയാളികള്‍ക്കിടയില്‍ പാട്ടുകാരനെന്ന നിലയില്‍ സ്വീകരിക്കപ്പെടാന്‍ ഏഴെട്ട് വര്‍ഷമെടുത്തെന്ന് ഗായകന്‍ വിജയ് യേശുദാസ്. അതുകൊണ്ട് തന്നെ നടനെന്ന നിലയില്‍ മലയാളികള്‍ സ്വീകരിച്ചുകൊള്ളണമെന്ന് വലിയ നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല കഴിവുള്ളവര്‍ക്ക് മാത്രമേ മലയാളത്തില്‍ തിളങ്ങാനാകൂ എന്നും വിജയ് യേശുദാസ് പറയുന്നു.

‘ഏഴെട്ട് വര്‍ഷമെടുത്തിട്ടാണ് മലയാളത്തില്‍ സിങ്ങറെന്ന നിലയില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. അവിടെ ആക്ടറായിട്ട് ആക്‌സപ്റ്റ് ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമൊന്നുമില്ല. തമിഴില്‍ പുതിയ ഒരാളിനെ പരീക്ഷിക്കാന്‍ തയ്യാറുള്ള ആളുകളാണ്. മലയാളത്തില്‍ പക്ഷെ അങ്ങനെയല്ല. അത്രയും നല്ല കഴിവുള്ള ആളുകള്‍ക്കേ ഇവിടെ തിളങ്ങാന്‍ പറ്റൂ. മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ കള്‍ച്ചര്‍ അങ്ങനെയാണ്.

അതുകൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാന്‍ എനിക്ക് വലിയ ടെന്‍ഷന്‍. എന്റെ മാനറിസങ്ങളും മറ്റുമെല്ലാം കൂടുതലായും തമിഴിലേക്ക് അഡാപ്റ്റ് ചെയ്യാന്‍ എളുപ്പമാണ്. മലയാളത്തിലേക്ക് വരുമ്പോള്‍ അത് ചിലപ്പോള്‍ വര്‍ക്കൗട്ടാകില്ല. അത് എന്റെ മനസിലുള്ളതാണ്. ചിലപ്പോള്‍ കറക്ടായിട്ട് ഉപയോഗിക്കാന്‍ പറ്റുന്നതോ, എന്നെ ഉപയോഗിക്കാന്‍ കഴിയുമെന്ന് കോണ്‍ഫിഡന്‍സുള്ളതോ ആയ സംവിധായകര്‍ വരികയാണെങ്കില്‍ നോക്കാം. മലയാളത്തില്‍ ഇപ്പോള്‍ രണ്ട് സിനിമകള്‍ ചെയ്തു.

പാട്ടിന്റെ കാര്യത്തില്‍, നല്ല പാട്ടാണ്, നിങ്ങള്‍ കേള്‍ക്കണം, സി.ഡി. വാങ്ങണം എന്നൊന്നും ഞാന്‍ എവിടെയും പറയാറില്ല. അതുപോലെ തന്നെയാണ് അഭിനയിച്ച സിനിമകളുടെ കാര്യത്തിലും. നല്ല സിനിമയാണ് ചെയ്തിട്ടുള്ളത് എന്നൊന്നും ഞാന്‍ പറയില്ല.

കഴിഞ്ഞ കാര്യങ്ങള്‍ നമുക്ക് പറയാന്‍ പറ്റും, വിമര്‍ശിക്കാനും പറ്റും. വരാന്‍ പോകുന്ന കാര്യത്തെ കുറിച്ച് നമ്മള്‍ പറഞ്ഞിട്ട് കാര്യമില്ല. ആളുകള്‍ക്ക് ഇഷ്ടപ്പെടുകയാണെങ്കില്‍ സന്തോഷം. പ്രോമോഷന് വരികയാണെങ്കിലും ഉള്ള കാര്യങ്ങള്‍ മാത്രമേ സംസാരിക്കൂ എന്ന് ഞാന്‍ സംവിധായകരോടും പറയാറുണ്ട്,’ വിജയ് യേശുദാസ് പറഞ്ഞു.

content highlights: There is no need to be accepted as an actor in Malayalam: Vijay Yesudas