ചെന്നൈ: തമിഴ്‌നാട്ടിലെ പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍.
പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്ത് പേരിനൊപ്പം ഇനീഷ്യല്‍ മാത്രം ചേര്‍ക്കാനാണ് തീരുമാനം.
തീരുമാനം നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം പ്രസിദ്ധീകരണ വകുപ്പിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നല്‍കി.
ചെറുപ്പം മുതല്‍ കുട്ടികളില്‍ ജാതി ചിന്തയുണ്ടാകാതിരിക്കാനും മാതൃകയെന്ന നിലയില്‍ കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വ്യക്തികളുടെ പേരിനൊപ്പം ജാതിവാല്‍ ചേര്‍ത്ത് കണ്ടാല്‍ കുട്ടികള്‍ അത് മാതൃകയാക്കുമെന്നതുകൊണ്ടുമാണ് പുതിയ തീരുമാനം.
എം.ജി.ആര്‍, കരുണാനിധി എന്നിവര്‍ സമാനമായ തീരുമാനമെടുത്തിരുന്നു. തെരുവുകള്‍ക്ക് പേര് നല്‍കുമ്പോള്‍ ജാതിപ്പേര് ഒഴിവാക്കണമെന്ന് എം.ജി.ആറും ജില്ലകള്‍ക്ക് പേര് നല്‍കുമ്പോള്‍ ജാതിപ്പേര് ഒഴിവാക്കാന്‍ 1997ല്‍ കരുണാനിധിയും ഉത്തരവിട്ടിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: There is no longer a caste tail with the names of prominent personalities in the textbooks; Stalin with the new decision