മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്ത് ആസിഫ് അലി, സണ്ണി വെയിന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ കാസര്‍ഗോള്‍ഡ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.
സമ്മിശ്രപ്രതികരണങ്ങളുമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. സിനിമയില്‍ വിനായകനും ഒരു വേഷം ചെയ്യുന്നുണ്ട്.
സിനിമയില്‍ സസ്പന്‍ഷനിലായ ഒരു പൊലീസുകാരനായിട്ടാണ് വിനായകന്‍ എത്തുന്നത്. വന്‍ ഹിറ്റായ ജയിലറിന് ശേഷം എത്തുന്ന വിനായകന്റെ ചിത്രമെന്ന നിലയില്‍ ശക്തമായി അദ്ദേഹത്തിന് പെര്‍ഫോമന്‍സ് നടത്താനുള്ള സ്‌പെയ്‌സ് ഉണ്ടാകുമെന്ന് കരുതിയ ചിത്രമാണ് കാസര്‍ഗോള്‍ഡ്.
എന്നാല്‍ ഒട്ടും തന്നെ സ്‌പെയ്‌സ് ഇല്ലാത്ത ഒരു കഥാപാത്രമാണ് കാസര്‍ഗോള്‍സില്‍ വിനായകനുള്ളത്. ആദ്യ പകുതിയില്‍ വിനായകന്റെ കഥാപാത്രം സിനിമയിലേക്ക് എന്ററാകുന്നുണ്ടെങ്കിലും കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ കഥാപാത്രത്തിന് കഴിയുന്നില്ല.
അദ്ദേഹത്തിന്റെ സ്‌ക്രീന്‍ സ്പെയ്സ് കുറച്ച് മാത്രമാണ് ഉള്ളതെങ്കിലും വന്ന സീനുകളിലൊക്കെ തന്നെ മികച്ച പെര്‍ഫോമന്‍സ് വിനായകന്‍ കാഴ്ചവെക്കുന്നുണ്ട്.
ഇത്രയും മികച്ച ഒരു നടനെ ലഭിച്ചിട്ടും മികച്ച രീതിയില്‍ ഉപയോഗിക്കുന്നതില്‍ കാസര്‍ഗോള്‍ഡ് പരാജയപ്പെടുന്നുണ്ട്.
ജയിലറിലെ വര്‍മനില്‍ നിന്ന് ഒരു മാറ്റവും ഇല്ലാത്ത ലുക്കാണ് വിനായകന് കാസര്‍ഗോള്‍ഡിലുമുള്ളത്. പ്രേക്ഷകന് ഒരു ഇമ്പാക്ടും തരാതെയാണ് കാസര്‍ഗോള്‍ഡ് കടന്നുപോകുന്നത്.
മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോല്‍ ധ്രുവന്‍,അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കാസര്‍കോള്‍ഡിന്റെ അണിയറ പ്രവര്‍ത്തകര്‍ കോ-പ്രൊഡ്യൂസര്‍- സഹില്‍ ശര്‍മ്മ. ജെബില്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സജിമോന്‍ പ്രഭാകര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. വൈശാഖ് സുഗുണനാണ് വരികള്‍.
മേക്കപ്പ്-ജിതേഷ് പൊയ്യ, കല-സജി ജോസഫ്, വസ്ത്രാലങ്കാരം-മസ്ഹര്‍, എഡിറ്റര്‍- മനോജ് കണ്ണോത്ത്, ഹംസ,സ്റ്റില്‍സ്- റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റില്‍സ്-രജീഷ് രാമചന്ദ്രന്‍, പരസ്യകല-എസ്.കെ.ഡി ഡിസൈന്‍ ഫാക്ടറി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ബി.ജി.എം-വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോഷ് കൈമള്‍,പ്രണവ് മോഹന്‍.