Kerala News
സുബി സുരേഷിന്റെ മരണത്തില്‍ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ല; ആരോപണങ്ങള്‍ക്കെതിരെ പ്രതികരണവുമായി മെഡിക്കല്‍ സുപ്രണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 22, 07:12 am
Wednesday, 22nd February 2023, 12:42 pm

കൊച്ചി: കരള്‍ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട നടി സുബി സുരേഷിന്റെ മരണത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ സുപ്രണ്ട്. കരള്‍ മാറ്റിവെക്കുന്നതില്‍ കാലതാമസമുണ്ടായതാണ് മരണത്തിന് കാരണമായത് എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ സുപ്രണ്ടിന്റെ പ്രതികരണം.

കരള്‍ മാറ്റിവെക്കുന്നതില്‍ കാലതാമസം വന്നിട്ടില്ലെന്നും സുബി ആശുപത്രിയില്‍ എത്തിയത് തന്നെ രോഗം മൂര്‍ച്ഛിച്ചപ്പോഴാണെന്നും മെഡിക്കല്‍ സുപ്രണ്ട് പറഞ്ഞു.

‘കരള്‍ മാറ്റിവെക്കല്‍ നടപടികളില്‍ ആശുപത്രിയുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടില്ല. രോഗം മൂര്‍ച്ഛിച്ച ശേഷമാണ് സുബി ആശുപത്രിയിലെത്തുന്നത്. കരള്‍ മാറ്റിവെക്കാനുള്ള എല്ലാ നടപടികളും ആരംഭിച്ചിരുന്നു. ദാതാവിനെ കണ്ടുപിടിക്കുന്നത് അടക്കമുള്ള നടപടികള്‍ ആശുപത്രിയുടെ ഭാഗത്തും നിന്നും നടന്നിരുന്നു. ഇന്ന് അനുമതി ലഭിക്കാനിരിക്കെയായിരുന്നു മരണം,’ മെഡിക്കല്‍ സുപ്രണ്ട് പറഞ്ഞു.

ഇന്ന് രാവിലെ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു സുബി സുരേഷിന്റെ അന്ത്യം. 41 വയസായിരുന്നു. സംസ്‌കാരം നാളെ നടക്കും.

Content Highlight: There is no fault happened from the hospital says medical officer on actress subi suresh’s death