| Sunday, 5th November 2017, 2:59 pm

'അങ്ങനങ്ങ് പോയാലോ'; പണികൊടുത്ത് ശീലിച്ച നായകന് എട്ടിന്റെ പണിയുമായി സഹതാരങ്ങള്‍; ചിത്രങ്ങള്‍ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്‌കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിലവിലെ പടത്തലവനും, രാജകുമാരനും, വികൃതിപയ്യനുമെല്ലാമാണ് വിരാട് കോഹ്‌ലിയെന്ന ബാറ്റിങ് ഇതിഹാസം. കളിക്കളത്തില്‍ തന്റെ അഗ്രസീവ്‌നെസ് കൊണ്ട് ശ്രദ്ധേയനായ താരം കളത്തിനു പുറത്ത് സഹതാരങ്ങള്‍ക്കൊപ്പം ആടിപാടി നടക്കുന്നയാളാണ്.


Also Read: ‘ഭായിയോം ബഹനോം അച്ഛാദിന്‍ ആഗയാ..’; 16 മാസത്തിനിടെ പാചകവാതകത്തിന് വിലകൂട്ടിയത് 19 തവണ


ആഘോഷങ്ങളില്‍ മുന്നില്‍ നില്‍ക്കുകയും സഹതാരങ്ങളുടെ ജന്മദിനത്തില്‍ കൂട്ടുകാരെ കേക്കില്‍ കുളിപ്പിക്കുകയും ചെയ്യുന്ന കോഹ്‌ലിയുടെ 29ാം ജന്മദിനമാണിന്ന്. ഇന്നലെ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി-ട്വന്റിയില്‍ പരാജയപ്പെട്ടെങ്കിലും പ്രിയ നായകന്റെ ജന്മദിനത്തിന്റെ തുടക്കം തന്നെ ടീം ആഘോഷിച്ചു.

മത്സരം കഴിഞ്ഞയുടന്‍ നായകന്റെ ജന്മദിനം ടീം അംഗങ്ങളും മാനേജ്‌മെന്റും കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. നേരത്തെ നെഹ്‌റയുടെ ഫേര്‍വെല്‍ പാര്‍ട്ടിയിലും സഹതാരങ്ങളുടെ ജന്മദിനങ്ങളിലും അവരെ കേക്കില്‍ കുളിപ്പിക്കുന്ന താരത്തെ ടീം അംഗങ്ങള്‍ വെറുതെ വിട്ടില്ല.

മനീഷ് പാണ്ഡെയും ഹര്‍ദിക്കും അക്‌സര്‍ പട്ടേലുമായിരുന്നു നായകനെ അക്രമിക്കാന്‍ മുന്നില്‍ നിന്നത്. നായകനെ കേക്കില്‍ കുളിപ്പിച്ച ഇവര്‍ തലയില്‍ ഒരു കിരീടവും ചാര്‍ത്തിയായിരുന്നു വിട്ടത്. “കോഹ്‌ലിക്ക് രക്ഷപെടാന്‍ കഴിയില്ല” എന്നു പറഞ്ഞായിരുന്നു ടീം ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.


Dont Miss: ഗ്രൗണ്ടിലേക്ക് കാറോടിച്ചത് കളി അടുത്ത് നിന്ന് കാണാന്‍; ‘പിച്ച് ഇന്‍വേഡറെ’ ന്യായീകരിച്ച് പിതാവ്


മൂന്നാം ടി- ട്വന്റിക്കായി ടീം ഇന്നു വൈകീട്ട് ഇന്ത്യന്‍ ടീം തിരുവനന്തപുരത്ത് എത്തും. രാത്രി വൈകീട്ട് ഹോട്ടലിലെത്തുന്ന കോഹ്‌ലിക്കും സംഘത്തിനുമായി പിറന്നാള്‍ ആഘോഷങ്ങള്‍ ഒരുക്കുകയാണ് കോവളം.

We use cookies to give you the best possible experience. Learn more