| Monday, 18th May 2020, 6:44 pm

ഡിജിറ്റല്‍ റിലീസിനില്ല; മാലിക് തിയേറ്റര്‍ റിലീസ് മിക്കവാറും ഈ സമയങ്ങളില്‍; തുറന്നുപറഞ്ഞ് സംവിധായകന്‍ മഹേഷ് നാരായണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഫഹദ് ഫാസില്‍ നായകനായി എത്തുന്ന മാലിക് ഡിജിറ്റല്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ തള്ളി സംവിധായകന്‍ മഹേഷ് നാരായണന്‍. ചിത്രം ഓണ്‍ലൈന്‍ റിലീസ് ചെയ്യില്ലെന്നും സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നും മഹേഷ് നാരായണന്‍ പറഞ്ഞു.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍ ,ഇന്ദ്രന്‍സ്,വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം ഫഹദും നിമിഷയും ഒരുമിക്കുന്ന സിനിമയാണിത്.മലയാളിയായ ബോളിവുഡ് ക്യാമറമാന്‍ സനു ജോണ്‍ വര്‍ഗീസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചിരുന്നു.

സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more