| Monday, 4th November 2019, 10:14 pm

'മലയാള സിനിമയില്‍ ജാതി വിവേചനമില്ല'; അപകര്‍ഷതാബോധവും അഹംഭാവവും ഒഴിവാക്കിയാല്‍ ഇത്തരം തോന്നലുകള്‍ മാറുമെന്നും ടൊവീനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ജാതി വിവേചനമില്ലെന്ന് നടന്‍ ടൊവീനോ തോമസ്. വിവേചനമുണ്ടെന്ന പ്രചാരണം തെറ്റാണെന്നും ടൊവീനോ പറഞ്ഞു. വ്യക്തിപരമായ തോന്നലുകളും മനോഭാവങ്ങളും മൂലമുണ്ടാകുന്ന തെറ്റിദ്ധാരണയാണ് സിനിമയില്‍ വിവേചനമുണ്ടെന്നു പറയാന്‍ കാരണമെന്നും ടൊവീനോ പറഞ്ഞു.

അപകര്‍ഷതാബോധവും അഹംഭാവവും ഒഴിവാക്കിയാല്‍ ഇത്തരം തോന്നലുകള്‍ മാറുമെന്നും ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ടൊവീനോ പറഞ്ഞു.

മലയാള സിനിമാ മേഖല വളരെ വേഗത്തില്‍ മുന്നേറുകയാണെന്നും പുതുമുഖങ്ങള്‍ക്ക് ഇനിയും അവസരങ്ങളുണ്ടെന്നും തന്റെ ആദ്യസിനിമകള്‍ കാണുമ്പോള്‍ കുറേക്കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നാറുണ്ടെന്നും ടൊവീനോ അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘കലാമൂല്യവും വിനോദമൂല്യവും ഒരു സിനിമയുടെ വിജയത്തിന് ആവശ്യമാണ്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ പിന്നാക്കം പോയാല്‍ സിനിമയ്ക്കു പൂര്‍ണവിജയം നേടാനാവില്ല.’- ടൊവീനോ പറഞ്ഞു.

അതേസമയം, അനില്‍ രാധാകൃഷ്ണന്‍ മേനോനും ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള വിഷയത്തില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് ഫെഫ്ക പറഞ്ഞിരുന്നു.

സംഭവത്തില്‍ അനിലിന് ജാഗ്രത കുറവ് ഉണ്ടായെന്നും പ്രശ്നം അവസാനിച്ചെന്നും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. പ്രശ്നത്തില്‍ ആരുടെയും പക്ഷം പിടിക്കാനില്ലെന്നും പ്രശ്നം ഒത്തുതീര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. അനില്‍ രാധാകൃഷ്ണമേനോന്റെ സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന് ബിനീഷ് ബാസ്റ്റിനും നിലപാടെടുത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതായിരുന്നു വിവാദമായത്.

We use cookies to give you the best possible experience. Learn more