തിരുവനന്തപുരം: ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന റിപ്പോര്‍ട്ട് ഉണ്ടായപ്പോള്‍ അതിനെ തടയാന്‍ സഹായിച്ചത് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സിനിമകളാണെന്നുള്ള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ വാദം വെറും തള്ളാണോ?
1992 ല്‍ ബാബ്റി മസ്ജിദ് പ്രശ്‌നമുണ്ടായപ്പോള്‍ കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയെന്നും അന്ന് കേബിള്‍ ഓപ്പറേറ്റര്‍മാരേയെല്ലാം വിളിച്ച് ചാനലുകളില്‍ മമ്മൂട്ടിയുടേയും ലാലിന്റേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പറഞ്ഞെന്നും ആളുകളെ വീടിനുള്ളില്‍ പിടിച്ചിരുത്താന്‍ അത് ധാരാളമായിരുന്നു എന്നുമായിരുന്നു ബെഹ്‌റയുടെ വാദം.
എന്നാല്‍ മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ് ആരംഭിക്കുന്നത് 1993 ആഗസ്റ്റിന് 30 നാണ്. അതായത് ബാബ്‌റി മസ്ജിദ് തകര്‍ത്ത് ഏതാണ്ട് എട്ട് മാസം കഴിഞ്ഞതിന് ശേഷം. മാധ്യമപ്രവര്‍ത്തകനായ ശശികുമാറിന്റെ നേതൃത്വത്തിലാണ് ഇന്ത്യയിലെ തന്നെ ആദ്യ സ്വകാര്യ പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റ് ആരംഭിക്കുന്നത്. അതിന് മുന്‍പ് കേബിള്‍ ടിവി കേരളത്തില്‍ ഇല്ല. മാത്രമല്ല അത് കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മറ്റ് സ്വകാര്യ ചാനലുകള്‍ കേരളത്തില്‍ ആരംഭിക്കുന്നത്.
ബാബ്‌റി മസ്ജിദ് തകര്‍ത്ത സമയങ്ങളില്‍ നഗരങ്ങളില്‍ മാത്രമായി ചെറിയ രൂപത്തിലുള്ള കേബിള്‍ നെറ്റ് വര്‍ക്കുകളുണ്ട്. അതാകട്ടെ വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രമാണ് ലഭ്യമായിരുന്നത്. കൂടുതല്‍ പ്രേക്ഷകരും അതിന് ഉണ്ടായിരുന്നില്ല. കലാപം തടയാന്‍ പ്രാപ്തമായ രീതിയില്‍ അത് ലഭ്യമായിരുന്നുമില്ല. ദൂരദര്‍ശന്‍ മാത്രമായിരുന്നു കേരളത്തിലെ ആളുകള്‍ക്ക് ചാനല്‍ ആയി ലഭിച്ചുകൊണ്ടിരുന്നത്.
പിന്നെ എങ്ങനെയാണ് കേബിള്‍ ഓപ്പറേറ്റര്‍മാരെ വിളിച്ച് ചാനലുകളില്‍ ലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് പൊലീസ് പറയുക എന്ന ചോദ്യമാണ് ഇവിടെ പ്രസ്തകമാകുന്നത്.
വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെല്ലുവിളികള്‍ ഇത്ര കൂളായി നേരിടുന്നതെങ്ങനെ എന്ന ചോദ്യത്തിനായിരുന്നു ബെഹ്‌റയുടെ ഈ വെളിപ്പെടുത്തല്‍. വെല്ലുവിളികളെ വലുതായി കാണുമ്പോഴല്ലേ പ്രശ്‌നമുള്ളൂവെന്നും അല്പം ചിന്തിച്ചാല്‍ എത്ര വലിയ പ്രശ്‌നങ്ങള്‍ക്കും നിസാരമായി പരിഹാരം കണ്ടെത്താനാകും എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഉദാഹരണമായി ബെഹ്‌റ ഇക്കാര്യം പറഞ്ഞത്.
ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായപ്പോള്‍ അതിനെ തടയാന്‍ സഹായിച്ചത് ഇരുവരുടേയും ചിത്രങ്ങളാണെന്നായിരുന്നു ബെഹ്റയുടെ വെളിപ്പെടുത്തല്‍.
1992ല്‍ ബാബ്റി മസ്ജിദ് പ്രശ്നമുണ്ടായപ്പോള്‍ കേരളത്തിലും അതിന്റെ ഭാഗമായി വര്‍ഗ്ഗീയ കലാപമുണ്ടാകുമെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നു. അതിനെ നേരിടാന്‍ പൊലീസിന്റെ ഭാഗത്തു നിന്നും വളരെ ചെറിയൊരു തന്ത്രമാണ് പ്രയോഗിച്ചത്.
സംസ്ഥാനത്തെ കേ ബിള്‍ ഓപ്പറേറ്റര്‍മാരെയെല്ലാം വിളിച്ച് ചാനലുകളില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ഹിറ്റ് സിനിമകള്‍ ടെലികാസ്റ്റ് ചെയ്യാന്‍ പറയുകയായിരുന്നു ആ തന്ത്രം- ബെഹ്റ പറയുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും കത്തി നില്‍ക്കുന്ന സമയമായതിനാല്‍ ആ തന്ത്രം വിജകരമായിരുന്നുവെന്നും ബഹ്റ പറഞ്ഞു. ജനങ്ങളെ വീടിനുള്ളില്‍ പിടിച്ചിരുത്താന്‍ ആ നീക്കം ധാരളമായിരുന്നുവെന്നും ബഹ്റ അവകാശപ്പെട്ടിരുന്നു.