Advertisement
Daily News
എല്ലാ അഴിമതിയിലും ജോസ് കെ. മാണി പങ്കാളി: മുഖ്യമന്ത്രിക്ക് പി.സി ജോര്‍ജ്ജിന്റെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Apr 08, 09:28 am
Wednesday, 8th April 2015, 2:58 pm

PC-georgeതിരുവനന്തപുരം: എല്ലാ അഴിമതിയിലും ജോസ് കെ.മാണി പങ്കാളിയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് പി.സി ജോര്‍ജ്ജ് ഉമ്മന്‍ചാണ്ടിക്ക് കത്ത് കൈമാറി. 10 പേജുകളുള്ള കത്താണ് കൈമാറിയത്. മാണി അന്ധമായ പുത്ര വാത്സല്യത്തിന്റെ പിടിയിലാണെന്നും ജോസ് കെ മാണിയെ നേതാവാക്കാന്‍ അദ്ദേഹം വളഞ്ഞ വഴികള്‍ സ്വീകരിക്കുകയാണെന്നും കത്തില്‍ പറയുന്നു.

മകനെ കുറിച്ച് നിരവധി തവണ മാണിയ്ക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാണി നരവധി തവണ ബജറ്റ് വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നും മാണിയുടെ അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടനെ തന്നെ പുറത്തുവിടുമെന്നും പാര്‍ട്ടിയുടെ അടിത്തറയും ശക്തിയുമായ കര്‍ഷകസമൂഹത്തെ മാണി വഞ്ചിക്കുകയാണെന്നും പി.സി ജോര്‍ജ്ജ് തന്റെ കത്തില്‍ പറയുന്നു.

മാണി പൂവാറില്‍ റിസോര്‍ട്ട് സമുച്ഛയം പണിയുന്നുണ്ടെന്നും രാജ്യത്തിന് പുറത്ത് അന്താരാഷ്ട്ര മെഡിസിറ്റി നിര്‍മ്മനിക്കുന്നുവെന്നു. ഇതിനു വേണ്ടിയാണ് ധനമന്ത്രിസ്ഥാനം ഏറ്റെടുത്തതെന്നും പി.സി.ജോര്‍ജ്ജ് പറയുന്ന. അതേസമയം സരിതയുടെ കത്ത് പൂര്‍ണമായും വായിച്ചിട്ടുണ്ടെന്ന് പറഞ്ഞ ജോര്‍ജ്ജ്, അതില്‍ ജോസ് കെ. മാണിയുടെ പേരുണ്ടെന്ന് മാണിയെ ബോദ്ധ്യപ്പെടുത്തിയിരുന്നുവെന്നും അതാണ് മാണിക്ക് തന്നോടുള്ള പകയ്ക്ക് കാരണമെന്നും മാണിയുടെ കത്തില്‍ പറയുന്നു.