മലപ്പുറം: മലപ്പുറത്ത് മുസ്‌ലിങ്ങൾക്ക് മാത്രം പ്രവേശനമുള്ള ഒരു ഗ്രാമമുണ്ടെന്ന് വ്യാജ പ്രചരണം. അത് വ്യക്തമാക്കുന്ന ഒരു വന്‍ ബോര്‍ഡ് ഗ്രാമത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രചരണം. കാവി എഴുത്തുകാരനായ സന്ദീപ് ബാലകൃഷ്ണയാണ് വ്യാജ പ്രചരണം നടത്തിയത്.
ഏഴ് ദശലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സുള്ള രണ്‍വീര്‍ അല്ലാബാദിയ/ബീര്‍ബൈസപ്സിന്റെ യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിലാണ് സന്ദീപിന്റെ പരാമര്‍ശം. വ്യാജ പ്രചരണത്തില്‍ സന്ദീപ് ബാലകൃഷ്ണനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘കേരളത്തിലെ മലപ്പുറത്ത് ഒരു കുഗ്രാമമുണ്ട്. അവിടേക്കുള്ള പ്രവേശന കവാടത്തില്‍ വലിയ ഒരു സൈന്‍ ബോര്‍ഡുണ്ട്. ഇത് ഒരുഇസ്‌ലാമിക ഗ്രാമമാണ്, ഇവിടെ പ്രാബല്യത്തിലുള്ളത് ഇസ്‌ലാമിക നിയമമാണ് എന്നാണ് ബോര്‍ഡില്‍ എഴുതിയിട്ടുള്ളത്.
മുസ്‌ലിങ്ങളല്ലാത്തവര്‍ ഇവിടേക്ക് വരുന്നത് ഗ്രാമം നിരുത്സാഹപ്പെടുത്തുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴിലുള്ള സ്ഥലത്താണ് ഈ ബോര്‍ഡുള്ളത്,’ എന്ന് പോഡ്കാസ്റ്റില്‍ സന്ദീപ് ബാലകൃഷ്ണ ആരോപിച്ചു.
‘ദി ധര്‍മ ഡിസ്പാച്ച്’ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണ സംരംഭം നടത്തുന്ന എഴുത്തുകാരന്‍ കൂടിയാണ് സന്ദീപ് ബാലകൃഷ്ണ. ‘മനുസ്മൃതിയെ കുറിച്ച് ക്ഷമാപണം നടത്താന്‍ ഒന്നുമില്ല’, ‘ഒരു ബ്രാഹ്‌മണ കുലപതിയുടെ ദൈനംദിന ദിനചര്യയുടെയും ജീവിതത്തിന്റെയും ഒരു കാഴ്ച എന്നിങ്ങനെയുള്ള ലേഖനങ്ങള്‍ സന്ദീപ് എഴുതിയിട്ടുണ്ട്.
Content Highlight: There is a false propaganda that there is a village in Malappuram where only Muslims can enter