| Tuesday, 19th December 2023, 3:57 pm

സംഘപരിവാരിവാറിലും കൊള്ളാവുന്നവരുണ്ട്, അവരെ എടുക്കുന്നതില്‍ എന്താണ് തെറ്റ്; ഗവര്‍ണറുടെ നിയമനങ്ങളെ പിന്തുണച്ച് കെ.സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലെ വിവിധ സര്‍വകലാശാലകളിലേക്ക് സംഘപരിവാര്‍ അനുകൂലികളെ നിയമിച്ച ഗവര്‍ണറുടെ നടപടിയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സംഘപരിവാറിലും കൊള്ളാവുന്നവരുണ്ടെന്നും അവരെ സെനറ്റുകളിലേക്ക് നോമിനേറ്റ് ചെയ്തത ഗവര്‍ണറുടെ നടപടിയെ എതിര്‍ക്കുന്നില്ല എന്നും കെ.സുധാകരന്‍ പറഞ്ഞു.

സംഘപരിവാര്‍ മാത്രമായതുകൊണ്ട് എതിര്‍ക്കുന്നില്ലെന്നും അവരും ജനാധിപത്യത്തില്‍ ഇടപെടുന്ന ഒരു പാര്‍ട്ടിയല്ലേയെന്നും കെ.പി.സി.സി പ്രസിഡന്റ് ചോദിച്ചു. ഗവര്‍ണറുടെ ഉത്തരവാദിത്തത്തെ പിന്തുണക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

സിന്റിക്കേറ്റിലെയും സെനറ്റിലെയും നിയമനങ്ങളെ രാഷ്ട്രീയം തിരിച്ച് കാണുന്നില്ലെന്നും അവരില്‍ യോഗ്യതയുള്ളവരുണ്ടോ എന്നാണ് തങ്ങള്‍ പരിശോധിക്കുന്നതെന്നും പറഞ്ഞ കെ.സുധാകരന്‍ അത് പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെയാണ് ആ സിമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുകാരെ സെനറ്റിലേക്കും സിന്റിക്കേറ്റിലേക്കും നോമിനേറ്റ് ചെയ്യാന്‍ തങ്ങള്‍ ഗവണര്‍ക്ക് അപേക്ഷ നല്‍കിയിരുന്നില്ല എന്നും കെ.സുധാകരന്‍ ദല്‍ഹിയില്‍ പറഞ്ഞു.

സംഘപരിവാറുകാരെ സെനറ്റിലേക്കും സിന്റിക്കേറ്റിലേക്കും നിയമിച്ച ഗവര്‍ണറുടെ നടപടിയെ എതിര്‍ക്കുന്നില്ലെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസിനകത്ത് നിന്നു തന്നെ വലിയ പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയുണ്ട്.

അതേ സമയം ഗവര്‍ണര്‍ക്കെതിരെ സമരം ശക്തമാക്കാന്‍ തന്നെയാണ് എസ്.എഫ്.ഐ തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഗവര്‍ണര്‍ക്കെതിരെ തലസ്ഥാനത്തും പ്രതിഷേധമുണ്ടായിരുന്നു. തിരുവനന്തപുരം പാളയത്ത് എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായിരുന്നു.

content highlights: There are good ones in the gang, what’s wrong with taking them; K. Sudhakaran in support of Governor’s appointments

Latest Stories

We use cookies to give you the best possible experience. Learn more