ഷിംല: കാല്‍നൂറ്റാണ്ടിനു ശേഷം ഹിമാചലില്‍ വിജയിച്ച സി.പി.ഐ.എം സ്ഥാനാര്‍ത്ഥി രാകേഷ് സിംഗയ്ക്ക് തിയോഗിന്റെ ഉജ്ജ്വല സ്വീകരണം. വിജയിയെയും ആനയിച്ച് തിയോഗിലെ ജനങ്ങള്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ആഹ്ലാദ പ്രകടനം നടത്തി. ഇന്നലെ ഫലം പ്രഖ്യാപിച്ച ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിയോഗ് മണ്ഡലത്തില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയായിരുന്നു സിംഗയുടെ ജയം.
പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും മധുരം വിതരണം ചെയ്തും നൃത്തം ചവിട്ടിയുമാണ് തങ്ങളുടെ പ്രിയനേതാവിന്റെ വിജയം ആഘോഷിച്ചത്. ബി.ജെ.പിയുടെ രാകേഷ് ശര്‍മ്മയെ 1983 വോട്ടുകള്‍ക്കായിരുന്നു രാകേഷ് സിംഗ പരാജയപ്പെടുത്തിയത്. സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമാണ് രാകേഷ് സിംഗ.
നിയമസഭ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളിലാണ് സി.പി.ഐ.എം ഇത്തവണ മല്‍സരിച്ചിരുന്നത്. 1993ലും രാകേഷ് സിംഗ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനു മുമ്പ് 1967, 1990, 1993 വര്‍ഷങ്ങളില്‍ ഹിമാചല്‍ നിയമസഭയില്‍ സി.പി.ഐ.എമ്മിന് പ്രാതിനിധ്യമുണ്ടായിരുന്നു.
ചിത്രങ്ങളും വീഡിയോയും കാണാം: