തേനിയില്‍ കാട്ടുതീ; ഒരു മരണം, വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു
wildfire
തേനിയില്‍ കാട്ടുതീ; ഒരു മരണം, വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th March 2018, 7:35 pm

തേനി: കുരങ്ങണി കുളുക്ക് മലയിലുണ്ടായ കാട്ടുതീയില്‍ ഒരു മരണം. 15 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി.

ട്രക്കിംഗിനായി പോയ വിദ്യാത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ ഈറോഡ് സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നത്.

വ്യോമസേനാ ഹെലികോപ്ടറുകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഇനി കണ്ടെത്താനുള്ള 25 വിദ്യാര്‍ത്ഥികള്‍ക്കായി ഊര്‍ജ്ജിതമായ തിരച്ചില്‍ നടക്കുന്നുണ്ട്.

രക്ഷപ്പെട്ട വിദ്യാര്‍ത്ഥികളില്‍ പൊള്ളലേറ്റ പലരും അവശനിലയിലാണ്. ചിലരുടെ നില ഗുരുതരമാണ്.