ചുരുങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ സിനിമാട്ടോഗ്രാഫറാണ് തേനി ഈശ്വർ.
ചുരുങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ സിനിമാട്ടോഗ്രാഫറാണ് തേനി ഈശ്വർ.
മലയാളത്തിൽ പുഴു, നൻപകൽ നേരത്ത് മയക്കം ഏറ്റവും ഒടുവിലിറങ്ങിയ ജയറാം ചിത്രം അബ്രഹാം ഓസ്ലർ എന്നിവയിലെല്ലാം ദൃശ്യങ്ങൾ ഒപ്പിയെടുത്തത് തേനിയുടെ ക്യാമറ കണ്ണുകൾ ആയിരുന്നു. ഈ ചിത്രങ്ങളെല്ലാം വലിയ സ്വീകാര്യതയും നേടിയിരുന്നു.
മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് തേനി ഈശ്വർ. മമ്മൂട്ടി തന്നെ അത്ഭുതപ്പെടുത്തിയ നടനാണെന്നും അദ്ദേഹത്തിനൊപ്പം ചെയ്ത 4 സിനിമകളിലും മമ്മൂട്ടി തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങളിലാണ് എത്തിയതെന്നും തേനി പറഞ്ഞു.
ഇനിയും മമ്മൂട്ടിയോടൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞാൽ അതൊരു ഭാഗ്യമാണെന്നും സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപിലും തേനി ഈശ്വറായിരുന്നു ക്യാമറ.
‘അദ്ദേഹത്തിന്റെ ഓരോ സിനിമയിലെയും അഭിനയം കണ്ടാൽ എനിക്ക് മാജിക് ആയിട്ടാണ് തോന്നുക. ഞാൻ വർക്ക് ചെയ്ത നാല് സിനിമകളിലും വ്യത്യസ്തമായ ക്യാരക്ടറായാണ് അദ്ദേഹം അഭിനയിച്ചത്.
നാല് വേഷവും സാധാരണ ഒരു നടൻ ചെയ്യുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയല്ല. അത് ശരിക്കും എന്നെ അത്ഭുതപ്പെടുത്തി. അതൊരു മാജികാണ്.
ഞാൻ സാറോട് ചോദിച്ചിരുന്നു, സാർ അഭിനയിക്കുമ്പോൾ അഭിനയിക്കുകയാണെന്ന് തോന്നുകയേയില്ല. ഒർജിനൽ ആണെന്നേ തോന്നുള്ളൂ. അപ്പോൾ അദ്ദേഹം പറഞ്ഞത്, ആ കഥാപാത്രത്തിലേക്ക് ഞാൻ ചെന്നിട്ട് ഞാൻ അതായി മാറുകയാണ് ചെയ്യുക എന്നായിരുന്നു.
സിനിമയിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്ര കാണുമ്പോൾ ആശ്ചര്യമാണ്. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യുന്നത് ഒരു ഭാഗ്യമാണ്. തുടർന്ന് ഇനിയും സിനിമകൾ ചെയ്യാൻ കഴിഞ്ഞാൽ അതും വലിയൊരു ഭാഗ്യമാണ്,’തേനി ഈശ്വർ പറയുന്നു.
Content Highlight: Theni Eswar Talk About Mammootty