നിലവില്‍ ഫുട്‌ബോള്‍ മൈതാനങ്ങളില് ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമുകളില്‍ ഒന്നാണ് പി.എസ്.ജി. കിലിയന്‍ എംബാപെ-ലയണല്‍ മെസി-നെയ്മര്‍ എന്നിവരടങ്ങുന്ന മുന്നേറ്റ നിര മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
എത് ടീം എതിരെ വന്നാലും പി.എസ്.ജി അവരുടെ അറ്റാക്കിങ് മനോഭാവം വിടാതെയാണ് കളിക്കുന്നത്. 25 ഗോള്‍ ഇപ്പോള്‍ തന്നെ പി.എസ്.ജി ആ സീസണില്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. എന്നാല്‍ പി.എസ്.ജി ഡിഫന്‍സിന്റെ മോശം പ്രകടനം കഴിഞ്ഞ മത്സരത്തില്‍ കാണാന്‍ സാധിച്ചിരുന്നു.
പി.എസ്.ജിയുടെ മുന്നോട്ട് നീക്കത്തില്‍ ആരാധകരും ഫുട്‌ബോള്‍ ലോകവും ഒരുപോലെ ഞെട്ടിയിരിക്കുകയാണ്. ടീമിന്റെ പ്രകടനത്തില്‍ ഏകദേശം എല്ലാവരും തൃപ്തരാണ്. എന്നാല്‍ മുന്‍ ഫ്രാന്‍സ് താരവും ഫുട്‌ബോള്‍ കോച്ചുമായ തിയറി ഹെന്റി പി.എസ്.ജിയുടെ പ്രകടനത്തില്‍ ഒരുപാട് തൃപ്തനല്ല.
പി.എസ്.ജിയില്‍ മെസി-എംബാപെ-നെയ്മര്‍ ത്രയത്തിന്റെ ഹൈപ്പ് കുറക്കാന്‍ അദ്ദേഹം പറഞ്ഞു. മക്കാബി ഹൈഫക്കെതിരെയുള്ള പി.എസ്.ജിയുടെ വിജയത്തിന് ശേഷം സി.ബി.സി ടോക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ഒന്നു കാമാകാനും ഇത്രയും ഹൈപ്പ് കൊടുക്കുന്നത് നിര്‍ത്താനും അദ്ദേഹം പറഞ്ഞു. 5-2-3 എന്ന പോസിഷനില്‍ ഡിഫന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ടീമുകള്‍ക്കെതിരെ അവര്‍ എങ്ങനെയാണ് കളിക്കുന്നതെന്ന് കാണാനാണ് താന്‍ ഇരിക്കുന്നതെന്നും യുവന്റസിനെതിരെ ടീം ബുദ്ധിമുട്ടുന്നത് കാണാന്‍ സാധിച്ചുവെന്നും ആഴ്‌സനല്‍ ഇതിഹാസം പറഞ്ഞു.
എല്ലാവരും ഒന്നു ശാന്തരാകു. അവര്‍ യഥാര്‍ത്ഥത്തില്‍ ടീമിനെ 5-2-3 എന്ന നിലയില്‍ സജ്ജീകരിച്ച രീതിയില്‍ ഡിഫന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ലിയോ ഡ്രോപ്പ് ചെയ്യുകയും എംബാപെയും നെയ്മറും അറ്റാക്ക് ചെയ്ത് കളിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധിക്കാന്‍ പ്രയാസമാണ്. ശരിക്കുമത് വളരെ ബുദ്ധിമുട്ടാണ്.
എപ്പോള്‍ അവര്‍ ഒരു മികച്ച ക്ലബ്ബിനെതിരെ കളിക്കാന്‍ പോകുന്നുവെന്ന് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. യുവെയ്ക്കെതിരെയുള്ള മത്സരത്തില്‍ ചെറുതായി പരുങ്ങുന്നത് കണ്ടു, പക്ഷേ യുവന്റസ് ബുദ്ധിമുട്ടുന്ന ഒരു ടീമാണ് എന്നാല്‍ അവര്‍ അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്തു,’ തിയറി ഹെന്റി പറഞ്ഞു.
ആ സീസണില്‍ ഇതുവരെ മികച്ച പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്. ലീഗ് വണ്ണിലും ചാമ്പ്യന്‍സ് ലീഗിലും മികച്ച മുന്നേറ്റമുണ്ടാക്കാന്‍ പി.എസ്.ജിക്ക് സാധിക്കുന്നുണ്ട്.
മുന്നേറ്റ നിര ഇതുപോലുള്ള മികച്ച പ്രകടനം തുടര്‍ന്നാല്‍ കുറേ വര്‍ഷമായിട്ടുള്ള ചാമ്പ്യന്‍സ് ലീഗ് എന്ന സ്വപ്‌നം നേടിയെടുക്കാന്‍ സാധിക്കും.