പറവൂര്‍ ക്ഷേത്രക്കവര്‍ച്ച: പ്രതികള്‍ പിടിയില്‍; സ്വര്‍ണം കണ്ടെടുത്തു
Kerala News
പറവൂര്‍ ക്ഷേത്രക്കവര്‍ച്ച: പ്രതികള്‍ പിടിയില്‍; സ്വര്‍ണം കണ്ടെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th June 2018, 1:29 pm

എറണാകുളം: വടക്കന്‍ പറവൂരിലെ ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍. മലയാളികളും തമിഴരും അടങ്ങുന്ന സംഘമാണ് പൊള്ളാച്ചിയില്‍ പിടിയിലായത്.

ഇവരില്‍ നിന്ന് തിരുവാഭരണം അടക്കമുള്ള മോഷണ വസ്തൂക്കള്‍ കണ്ടെടുത്തു. എറണാകുളം റൂറല്‍ പൊലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

ഷാജി, മഹേഷ് എന്നിവരാണ് സംഘത്തിലെ പ്രധാനികളെന്ന് പൊലീസ് പറഞ്ഞു. നിരവധി മോഷണക്കേസില്‍ പ്രതികളാണിവര്‍. വടക്കന്‍ പറവൂരിലെ കോട്ടുവള്ളി തൃക്കപുരം ക്ഷേത്രം, ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളില്‍ ഈ മാസം 12നാണ് മോഷണം നടന്നത്.


Also Read  അമ്മയുടെ മൃതദേഹം സംസ്‌കരിക്കാനിടമില്ലാതെ ദളിത് കുടുംബം; ഒടുവില്‍ റോഡരികില്‍ ചിതയൊരുക്കി


തൃക്കപുരം ക്ഷേത്രത്തില്‍ നിന്ന് 30 പവന്റെ തിരുവാഭരണവും 65,000 രൂപയും ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവന്‍ സ്വര്‍ണവും കാണിക്കവഞ്ചിയുമാണ് മോഷണം പോയത്.

രണ്ടിടത്തും ക്ഷേത്രവാതില്‍ കുത്തിത്തുറന്നായിരുന്നു മോഷണം. ഇരുക്ഷേത്രങ്ങളിലും മോഷണം നടത്തിയത് ഒരേ ആളുകള്‍ തന്നെയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പ്രതികളെ കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.